സിനിമകളിൽ നിന്നും വിട്ടു നിൽക്കുമ്പോഴും സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു പാർവതി തിരുത്തോത്ത്. വിക്രം നായകനാകുന്ന തങ്കലാൻ ആണ് പാർവതിയുടെ പുതിയ ചിത്രം. തൻ്റെ സിനിമകളെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും പാർവതി പലപ്പോഴും തുറന്നു സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ എങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്ക് ഇഷ്ടം എന്ന് തുറന്നു പറയുകയാണ് പാർവതി തിരുവോത്ത്.
പാർവതി തിരുവോത്ത് പറഞ്ഞത്
ഞാൻ സിനിമയിലേക്ക് വന്നിട്ട് 17 വർഷം കഴിഞ്ഞു. ഔട്ട് ഓഫ് സിലബസിന്റെ ഷൂട്ടിങ് വെച്ച് തുടങ്ങുകയാണെങ്കിൽ അത്രയും കാലമായി. പല പല ഫെയ്സിലൂടെ മലയാളം ഇൻഡസ്ട്രി കടന്നുപോയിട്ടുണ്ട്. ഫിലിമിൽ ഷൂട്ട് ചെയ്യുന്നതിൽ നിന്ന് ഡിജിറ്റൽ ഏജിലേക്ക് പോകുന്ന ഒരു ഫേസ്. സോഷ്യൽ മീഡിയ ഇല്ലാതെ സോഷ്യൽ മീഡിയ വരുന്ന ഫെയ്സിലേക്ക് പോയി. ഞാനും ഒരുപാട് കടന്നുപോയിട്ടുണ്ട്. അത് വളരെ മനോഹരമായിരുന്നു.
പ്രായമാകുന്നത് വളരെ രസകരമാണെന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല. ഒരു നടിയെന്ന നിലയിൽ നമുക്ക് എന്ത് കഥാപാത്രമാണ് വേണ്ടത് ചോദിക്കുമ്പോൾ ഞാൻ എപ്പോഴും പറയും എനിക്ക് അറിയില്ല എന്നാണ്. അതുപോലെ അടുത്ത കഥാപാത്രമാണ് ഞാൻ കൂടുതൽ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നത് എന്നും പറയും. എങ്ങനെയുള്ള കഥാപാത്രമാണെന്ന് പറയാൻ കുറെ കാലമായിട്ട് എനിക്ക് താത്പര്യമുണ്ടായിരുന്നില്ല.
ALSO READ: ഗർഭിണിയായ ഭാര്യയുടെ ഇഷ്ടഭക്ഷണം കഴിക്കാനായി ദുബായിൽ നിന്ന് ലാസ് വേഗാസിലേക്ക് പറന്ന് കോടീശ്വരൻ
അങ്ങനെ പാ രഞ്ജിത്തിന്റെ കോൾ വന്നത് ചടപടേന്നായിരുന്നു. പെട്ടെന്നായിരുന്നു കോൾ വന്നത്. അവരെന്നെ വിളിച്ചിട്ട് പറഞ്ഞു ഞങ്ങൾ മാസങ്ങൾ ആയിട്ട് കോൺടാക്ട് ചെയ്യാൻ ശ്രമിക്കുകയാണ് എന്ന്. എന്റെ നമ്പർ എല്ലാവരുടെ കയ്യിലും ഉണ്ട്. അതുപോലെ ഈമെയിലുമുണ്ട്. ഇപ്പോൾ തന്നെ ഫോൺ എടുക്കണം എന്ന് പറഞ്ഞു. പലരും എന്നെ വിളിച്ചു പറയുന്നുണ്ട്.
അദ്ദേഹവുമായി ഞാൻ ഇതിനു മുൻപ് സംസാരിച്ചിട്ടുണ്ട്. വേറെ രണ്ട് പ്രോജക്ടിന്റെ കാര്യം സംസാരിച്ചിട്ട്, അത് വർക്ക് ആയിട്ടില്ല. ഞാൻ അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാൻ കാത്തിരിക്കുകയായിരുന്നു. കഥ പറഞ്ഞപ്പോഴും എനിക്ക് മുഴുവനായിട്ടും തിരിഞ്ഞിട്ടില്ല (മനസിലായിട്ടില്ല). എന്താണ് കഥാപാത്രം എന്നത് മനസിലായില്ല. എനിക്കറിയില്ലായിരുന്നു ഞാൻ എന്നിലേക്ക് തന്നെയാണ് കുതിക്കുന്നത് എന്ന്. ഗംഗമാൾ എന്ന് പറഞ്ഞിട്ടുള്ള സ്ത്രീ പതിനേഴാം കാലഘട്ടത്തിൽ ജീവിച്ച സ്ത്രീയാണ്. ആ കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് സിനിമയിൽ പറയുന്നത്. അപ്പോഴുള്ള സ്ത്രീകളുടെ ഹിസ്റ്ററി നമ്മൾ കേട്ടിട്ടില്ല, എഴുതപ്പെട്ടിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here