മലയാള സിനിമയില്‍ തനിക്കുണ്ടായ മനോഹര നിമിഷങ്ങളെ ഓര്‍ത്തെടുത്ത് നടി പാര്‍വതി തിരുവോത്ത്. ഇപ്പോഴിതാ മലയാളത്തിലെ നെടുമുടി വേണുവിനൊപ്പമുള്ള ഒരു ഫോട്ടോ തന്റെ കയ്യിലുള്ള കാര്യം സന്തോഷത്തോടെ തുറന്നുപറയുകയാണ് താരം.
നെടുമുടി വേണുവിനൊപ്പമുള്ള ഒരു ഫോട്ടോ തന്റെ കയ്യിലുണ്ടെന്നും അന്ന് അങ്ങനെയൊരു ഫോട്ടോ എടുക്കാന്‍ തോന്നിയതില്‍ ഇപ്പോള്‍ വലിയ സന്തോഷമുണ്ടെന്നും പാര്‍വതി പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി തന്റെ മനസ് തുറന്നത്.
പക്ഷെ അന്ന് ഫോട്ടോ എടുക്കാന്‍ തോന്നിയതില്‍ ഞാന്‍ നല്ല ഹാപ്പിയാണ്. എന്തോ എനിക്കന്ന് ആ ഫോട്ടോയെടുക്കാന്‍ തോന്നിയെന്നും താരം പറഞ്ഞു.
Also Read : http://‘ആ നടന്റെ അഭിനയം കണ്ട് ലോകത്തുള്ള ഓരോ മലയാളികള്‍ക്കും അഭിമാനിക്കാം’: അല്ലു അര്‍ജുന്‍
‘ആ ഫോട്ടോയെ എന്താണ് വിളിക്കേണ്ടതെന്ന് എനിക്കറിയില്ല. പക്ഷെ അന്ന് ഫോട്ടോ എടുക്കാന്‍ തോന്നിയതില്‍ ഞാന്‍ നല്ല ഹാപ്പിയാണ്. എന്തോ എനിക്കന്ന് ആ ഫോട്ടോയെടുക്കാന്‍ തോന്നി. പുഴു എന്ന ചിത്രത്തിലും എനിക്കദ്ദേഹത്തോടൊപ്പം ഒരു ചെറിയ സീന്‍ ചെയ്യാന്‍ പറ്റിയിരുന്നു. ഒരു പകുതി സീന്‍ കിട്ടിയെന്നേ പറയാന്‍ പറ്റുകയുള്ളൂ.
വലിയ സീന്‍ ഒന്നുമല്ലായിരുന്നു. ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളതില്‍ ഏറ്റവും മികച്ച ഒരു കോ ആക്ടറാണ് അദ്ദേഹം. ഡബ്ബിങ് കഴിഞ്ഞിറങ്ങുമ്പോഴാണ് ഞാന്‍ ആ ഫോട്ടോ എടുത്തത്.അന്ന് വളരെ സാധാരണമായി അദ്ദേഹം എന്നോട് വീട്ടിലെ വിശേഷമൊക്കെ ചോദിച്ചിരുന്നു. എനിക്കെന്തോ അപ്പോള്‍ ഒരു ഫോട്ടോ എടുക്കാന്‍ തോന്നി.
ആ ചിന്ത എന്റെ മനസില്‍ വന്നു എന്നത് എനിക്കിപ്പോഴും വലിയ സന്തോഷം നല്‍കുന്ന ഒന്നാണ്. പലരുടെ കൂടെയും ഞാന്‍ അങ്ങനെ ഫോട്ടോ എടുത്തിട്ടില്ല. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നും അവരുടെ കൂടെയുള്ള ഓര്‍മകളൊക്കെ വളരെ വാല്യൂ ഉള്ളവയായിരുന്നു,’പാര്‍വതി തിരുവോത്ത് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here