‘ഞാനാണ് എന്റെ പങ്കാളി’, സിം​ഗിൾ എന്ന വാക്കിന്റെ അർത്ഥം അറിയില്ല, പക്ഷെ ഈ ജീവിതം എനിക്ക് ഇഷ്ടമാണ്; പാർവതി

നിലപാടുകൾ കൊണ്ട് പലപ്പോഴും അത്ഭുതപ്പെടുത്താറുള്ള നടിയാണ് പാർവതി. അയോധ്യ രാമക്ഷേത്ര വിഷയത്തിൽ തുടങ്ങി പല സാമൂഹിക പ്രശ്നങ്ങളിലും പാർവതി പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ പ്രണയത്തിനുള്ള സ്ഥാനവും തനിക്ക് അതിനോടുള്ള സമീപനവും തുറന്നു പറഞ്ഞിരിക്കുകയാണ് പാർവതി. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ വെളിപ്പെടുത്തൽ.

പാർവതി പറഞ്ഞത്

ALSO READ: അനീഷ്യയുടെ ആത്മഹത്യയ്ക്ക് കാരണം സഹപ്രവർത്തകരുടെ മാനസിക പീഡനം; അമ്മയുടെ വെളിപ്പെടുത്തൽ

ഓരോരുത്തർക്കും ഓരോ തരത്തിൽ പറയുന്നതാണ് ഇഷ്ടം. ചിലർ സിം​ഗിൾ എന്ന് പറയുന്നു. ചിലർ സെൽഫ് പാർട്ണേർഡ് എന്ന് പറയുന്നതാണ് ഇഷ്ടം. ഞാനാണ് ഇപ്പോൾ എന്റെ പങ്കാളി. എല്ലാ ലൈഫ് അഡ്മിൻ കാര്യങ്ങളും ഞാൻ ഞാനുമായാണ് ചർച്ച ചെയ്യുന്നത്. ഒരാൾ പങ്കാളിയായാൽ അവർ ഇതിന്റെയെല്ലാം ഭാ​ഗമാകും. പക്ഷെ പ്രണയത്തിലാകുന്നത് അതിനപ്പുറമാണ്. എല്ലാ പ്രണയവും കംപാനിയൻഷിപ്പിലേക്ക് പോകണമെന്നില്ല.

എനിക്ക് നല്ല പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. ചില ദിവസങ്ങളിൽ ഞാനെത്ര ഭാ​ഗ്യവതിയാണെന്ന് എനിക്ക് തോന്നും. എത്ര മാത്രം സ്നേഹിക്കുന്നു എന്നതിലും സനേഹിക്കപ്പെടുന്നതിലും. കുറച്ച് കാലമായി ഞാൻ സിം​ഗിൾ ആണ്. സെൽഫ് പാർടർണർ സ്പേസിൽ നിന്നാണ് പറയുന്നത്. പങ്കാളിയില്ലാത്തത് എനിക്കൊരു വിടവായി തോന്നിയിട്ടില്ല. ഇതിലേക്ക് എത്താൻ ഈ സുഹൃത്തുക്കൾ ഒരുപാട് സഹായിച്ചിട്ടുണ്ട്. കാരണം അവർ കംപാനിയൻഷിപ്പിന്റെ പല സ്റ്റേജുകളിലാണ്. ചിലർ കല്യാണം കഴിച്ചവരാണ്. ചിലർക്ക് കുട്ടികളുണ്ട്. ചിലർ ഡിവോഴ്സായി. ഞാനും രണ്ട് പേരും മാത്രമേ ഇപ്പോഴും സിം​ഗിൾ ആയിട്ടുള്ളൂ. സിം​ഗിൾ എന്ന വാക്കിന്റെ അർത്ഥം എനിക്കറിയില്ല. ഈ ജീവിതമേ എനിക്കറിയൂ. അതിഷ്ടവുമാണ്. സാധ്യതകൾ അനന്തമാണ്.

ALSO READ: രാവിലെ സ്‌കൂളിലേക്ക് പോയ അധ്യാപിക തിരിച്ചെത്തിയില്ല; തെരച്ചിലിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ

നയീര വഹീദ് എന്ന കവയത്രിയുടെ ചില വരികളുണ്ട്. ചില ആളുകളെ കാണുമ്പോൾ നമ്മൾ വികസിക്കും. ചില ആളുകളെ കാണുമ്പോൾ നമ്മൾ ചുരുങ്ങും. അങ്ങനെയാണ് മനസിലാക്കുകയെന്നാണ് ആ വരികൾ. നമ്മുടെ ശരീരത്തെ വിശ്വസിക്കണം. ചില ആളുകളുമായി ഐ കോൺടാക്ട് വെക്കാൻ പോലും പറ്റില്ല. ഇതൊക്കെ ചെറിയ കാര്യങ്ങളായി നമ്മൾ മാറ്റി വെക്കുന്ന സംഭവങ്ങളാണ്. ഞാൻ സെൻസറലി ഭയങ്കര സെൻസിറ്റീവ് വ്യക്തിയാണ്. അതുകൊണ്ട് തന്നെ ചില സ്ഥലത്ത് എനിക്ക് പിടികിട്ടും. ഞാൻ ചുരുങ്ങുമ്പോൾ ആർക്കെതിരെയും വിരൽ ചൂണ്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News