നയൻതാര നായികയായ അന്നപൂരണി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത് രംഗത്ത്. ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്ന് പിൻവലിച്ചത് അപകടകരമായ ഒരു സമ്പ്രദായം സൃഷ്ടിക്കുകയാണെന്നും, സിനിമ ഇത്തരത്തിൽ സെൻസറിങ്ങിന് വിധേയമാകുമ്പോൾ ശ്വസിക്കാൻപോലും നമുക്ക് അനുവാദംകിട്ടാത്ത ഒരു കാലം ഉണ്ടായേക്കാം എന്നും പാർവതി ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചു.
ശ്രീരാമനെ നിന്ദിച്ചെന്ന് കാണിച്ച് നൽകിയ പരാതിയിലാണ് നയൻതാരക്കെതിരെ മധ്യപ്രദേശ് പൊലീസ്. കേസെടുത്തത്. ചിത്രത്തിന്റെ സംവിധായകൻ, നിർമാതാവ്, നെറ്റ്‍ഫ്ലിക്സ് അധികൃതർ എന്നിവർക്കെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
ശ്രീരാമനെ നിന്ദിച്ചു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിച്ചു, മതവികാരങ്ങൾ വ്രണപ്പെടുത്തി തുടങ്ങിയവ ആരോപിച്ചുള്ള ഹിന്ദു സേവാ പരിഷത്തിന്റെ പരാതിയിലാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. നയൻതാര, സംവിധായകൻ നിലേഷ് കൃഷ്ണ, നിർമാതാക്കളായ ജതിൻ സേതി, ആർ.രവീന്ദ്രൻ, നെറ്റ്‌ഫ്ലിക്സ് ഇന്ത്യ കണ്ടന്റ് ഹെഡ് മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here