മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് റിസിന്‍ വിഷം പുരട്ടിയ കത്തയച്ച കേസില്‍ കനേഡിയന്‍ പൗരന് യുഎസ് കോടതി 22 വര്‍ഷം തടവ് വിധിച്ചു. പാസ്‌കല്‍ ഫെറിയര്‍ എന്ന ആള്‍ക്കാണ് യുഎസ് കോടതി ശിക്ഷ വിധിച്ചത്.
also read- ‘നുണ പറയാത്ത ഒരേയൊരു നടി കങ്കണയാണ്’, അവളുടേത് വെറും വാക്കുകളല്ല, ഞാൻ അവളെ വണങ്ങുന്നു: സോമി അലി
ട്രംപിനെ വധിക്കാനായി പാസ്‌കല്‍ അയച്ച വിഷം പുരട്ടിയ കത്ത് വൈറ്റ് ഹൗസില്‍ എത്തുന്നതിന് മുമ്പ് തന്നെ അന്വേഷണ ഏജന്‍സികള്‍ തടഞ്ഞിരുന്നു. തന്റെ പദ്ധതി പരാജയപ്പെട്ടതില്‍ ഖേദമുണ്ടെന്നായിരുന്നു വിചാരണാ വേളയില്‍ പാസ്‌കല്‍ കോടതിയെ അറിയിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ ട്രംപിന് അയച്ച കത്തില്‍ നിന്ന് എഫ്ബിഐ പാസ്‌കലിന്റെ വിരലടയാളം കണ്ടെത്തിയിരുന്നു.
ജില്ലാ ജഡ്ജി ഡാബ്നി ഫ്രെഡ്രിക്കാണ് ശിക്ഷ വിധിച്ചത്. പാസ്‌കലിന്റെ പ്രവര്‍ത്തികള്‍ സമൂഹത്തിന് ഹാനികരമാണെന്ന് ജഡ്ജി നിരീക്ഷിച്ചു. ശിക്ഷ കഴിഞ്ഞ് പാസ്‌കലിനെ യുഎസില്‍ നിന്ന് നാട് കടത്തും. പിന്നീട് മടങ്ങിയെത്തിയാല്‍ ആജീവനാന്തം നിരീക്ഷണത്തിലായിരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here