മുംബൈ വിമാനാത്തവാളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് കൗണ്ടറിലെ ജീവനക്കാരിക്ക് യാത്രക്കാരിയുടെ മർദ്ദനം

AIR INDIA

മുംബൈ വിമാനാത്തവാളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് കൗണ്ടറിലെ ജീവനക്കാരിക്ക് യാത്രക്കാരിയുടെ മർദ്ദനം. പ്രതിയെ വിമാനത്താവള അധികൃതർ പൊലീസിന് കൈമാറി.

ALSO READ: വരുന്നു ..അറയ്ക്കൽ മാധവനുണ്ണിയും, അനുജന്മാരും ; 4k ഡോൾബി അറ്റ്മോസിൽ റീ-റിലീസിനൊരുങ്ങി ‘വല്ല്യേട്ടൻ’

സെപ്റ്റംബർ ഒന്നിന് മുംബൈ വിമാനത്താവളത്തിലെ തങ്ങളുടെ ഗ്രൗണ്ട് ഓപ്പറേഷൻസ് വിഭാഗത്തിലെ ജീവനക്കാരിയെ ഒരു യാത്രാക്കാരി മർദ്ദിച്ചുവെന്നും തുടർന്ന് ഡ്യൂട്ടി മാനേജർ വിവരം അറിയിച്ചതിനെ തുടർന്ന് യാത്രക്കാരിയെ പൊലീസിന് കൈമാറിയതായും എയർ ഇന്ത്യ കമ്പനി വക്താവ് അറിയിച്ചു.അതേസമയം എന്താണ് മർദ്ദനത്തിലേക്ക് നയിച്ച കാരണം എന്നത് ഇപ്പോഴും അവ്യക്തമാണ്.

ALSO READ: ഇംഗ്ലീഷ് ചാനലിൽ ബോട്ട് മറിഞ്ഞ് അപകടം: 12 കുടിയേറ്റക്കാർ മരിച്ചു
കഴിഞ്ഞ ഞായറാഴ്ച്ച പ്രയോറിറ്റി ബോർഡിങ്ങുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഇരുപത്തി മൂന്നുകാരിയായ യാത്രക്കാരി എയർ ഇന്ത്യ എക്സ്പ്രസ്സ് സ്റ്റാഫിനെ മർദ്ദിച്ചിരുന്നു. ഇവരെ പിന്നീട് വിമാനത്തവാള അധികൃതർ മുംബൈ പൊലീസിന് കൈമാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News