വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയുടെ വാതില്‍ തുറക്കാതെ യാത്രക്കാരന്‍; ശ്രമം തുടർന്ന് ജീവനക്കാർ

കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയുടെ വാതില്‍ തുറക്കാതെ യാത്രക്കാരന്‍. കാസര്‍കോട്ട് നിന്നാണ് ഇയാള്‍ എകസ്പ്രസിന്റെ എക്‌സിക്യൂട്ടീവ് കോച്ചില്‍ കയറിയത്. മനഃപൂര്‍വം വാതില്‍ അടച്ച് ഇരിക്കുന്നതാണോയെന്നും റെയില്‍വേ പൊലീസ് പരിശോധിക്കുന്നു. വന്ദേ ഭാരതിന്റെ E-1 കോച്ചിലെ ശുചിമുറിയുടെ വാതിലാണ് പൂട്ടിയ നിലയിൽ ഉള്ളത്.

അകത്തുനിന്ന് തുറക്കാവുന്ന വാതില്‍ തുറക്കാന്‍ ഇയാള്‍ തയാറാകുന്നില്ലെന്ന് ട്രെയിന്‍ ജീവനക്കാര്‍ പറഞ്ഞു. ടിക്കറ്റെടുക്കാത്തതിനാല്‍ മനഃപൂര്‍വം വാതിലടച്ച് ഇരിക്കുന്നതാകാമെന്നാണ് നിഗമനം. ഇതരസംസ്ഥാന തൊഴിലാളിയാണ് ശുചിമുറിയിലുള്ളത്. പേടിച്ചിട്ടാകാം വാതില്‍ തുറക്കാത്തതെന്ന് റെയില്‍വേ പൊലീസ് പറയുന്നു. സെന്‍സര്‍ ഉപയോഗിച്ച് വാതില്‍ തുറക്കാന്‍ ട്രെയിന്‍ ഷൊര്‍ണൂര്‍ എത്തണം.ഇയാളെ ശുചിമുറിയില്‍ നിന്ന് ഇറക്കാനുള്ള എല്ലാ ശ്രമവും ജീവനക്കാര്‍ നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News