സാങ്കേതിക തകരാറുമൂലം ഷൊര്‍ണൂരില്‍ കുടുങ്ങിയ വന്ദേഭാരതിലെ യാത്രക്കാര്‍ ആശങ്കയില്‍.
also read: സാങ്കേതിക തകരാര്‍; വഴിയില്‍ കുടുങ്ങി വന്ദേഭാരത്
യാത്രക്കാരന്റെ വാക്കുകള്‍:
“രണ്ടര മണിക്കൂറോളമായി കുടുങ്ങി കിടക്കുന്നു. ആദ്യം വൈദ്യുതി പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. പിന്നീട് അത് പുനസ്ഥാപിക്കുകയും ചെയ്തു. ആദ്യം ബാറ്ററി പ്രശ്‌നമെന്നും പത്തുമിനിറ്റിനുള്ളില്‍ പരിഹരിക്കുമെന്നുമാണ് റെയില്‍ വേ അറിയിച്ചത് എന്നാല്‍ എഞ്ചിന്‍ തകരാറായതിനാല്‍ യാത്ര തുടരാന്‍ കഴിയില്ലെന്നും മറ്റൊരു ട്രെയിന്റെ എഞ്ചിന്‍ എത്തിച്ച് ഷൊര്‍ണൂര്‍ സ്റ്റേഷനിലെത്തിച്ച് വന്ദേഭാരതിന്റെ ട്രെയിന്റെ വാതില്‍ തുറക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. വിമാനയാത്ര ചെയ്യാനുള്ള ചിലര്‍ വന്ദേഭാരതിലുണ്ടായതിനാല്‍ പലരും പ്രശ്‌നമുണ്ടാക്കുന്നുണ്ട്. ഓക്‌സിജന്‍ കുറയും എന്ന കാരണത്താല്‍ വൈദ്യുതി പെട്ടെന്നു തന്നെ പുനസ്ഥാപിച്ചെങ്കിലും ഇതുവരെ വെള്ളമോ ഭക്ഷണമോ ഒന്നും ലഭിക്കാത്ത അവസ്ഥയാണ്. വന്ദേഭാരതിന്റെ സിസ്റ്റം മുഴുവന്‍ പ്രശ്‌നത്തിലായതായാണ് കരുതുന്നത്. പതിനഞ്ച് മിനിറ്റില്‍ ട്രെയ്ന്‍ പ്ലാറ്റ് ഫോമില്‍ എത്തിക്കുമെന്ന് നിലവില്‍ അറിയിച്ചിരിക്കുന്നത്.”
ALSO READ: പുതുവർഷം സിനിമാ പ്രേമികൾക്ക് ആഘോഷമാക്കാം; ജനുവരിയിൽ റിലീസാകുന്ന പ്രധാന ചിത്രങ്ങൾ ഇവയൊക്കെയാണ്
സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വന്ദേഭാരത് വഴിയില്‍ കുടുങ്ങിയത്. ബാറ്ററി സംബന്ധിച്ച പ്രശ്‌നമാണ് കാരണമെന്നും ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും റെയില്‍വേ അധികൃതര്‍ പ്രതികരിച്ചു. ഷൊര്‍ണൂര്‍ ബി ക്യാബിനിലാണ് വന്ദേഭാരത് കുടുങ്ങിയത്. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരതിന് അപ്രതീക്ഷിതമായി ഉണ്ടായ തകരാറ് മൂലം മറ്റ് ട്രെയിനിലെ യാത്രക്കാരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. എത്ര സമയത്തിനുള്ളില്‍ ട്രെയിന്റെ തകരാറ് പരിഹരിക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ റെയില്‍വേ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here