വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയുടെ വാതില്‍ തുറക്കാതെ അകത്തിരുന്ന യാത്രക്കാരനെ പുറത്തെത്തിച്ചു

കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയുടെ വാതില്‍ തുറക്കാതെ അകത്തിരുന്ന യാത്രക്കാരനെ പുറത്തെത്തിച്ചു. കാസര്‍കോട്ട് നിന്നാണ് ഇയാള്‍ എകസ്പ്രസിന്റെ എക്‌സിക്യൂട്ടീവ് കോച്ചില്‍ കയറിയത്. മനഃപൂര്‍വം വാതില്‍ അടച്ച് ഇരുന്നതാണോ അല്ലയോ എന്ന് റെയില്‍വേ പൊലീസ് പരിശോധിക്കുന്നു. വന്ദേ ഭാരതിന്റെ E-1 കോച്ചിലെ ശുചിമുറിയുടെ വാതിലാണ് പൂട്ടിയ നിലയിൽ ഉണ്ടായിരുന്നത്. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആർപിഎഫ് ഇയാളെ പുറത്തിറക്കിയത്. ശുചിമുറിയുടെ വാതിൽ പൊളിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്.

also read; അരുവി സന്ദർശിക്കാൻ എത്തിയ അഞ്ചം​ഗ സംഘം അരുവിയിൽ കുടുങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News