വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് വാതിൽ ബലമായി തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരൻ. കാനഡയിലെ ടൊറണ്ടോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജനുവരി എട്ടാം തീയ്യതി ആണ് സംഭവം നടന്നത്. ദുബൈയിലേക്ക് പുറപ്പെടാനുള്ള എയര്‍ കാനഡ വിമാനത്തിൽ നിന്നാണ് യാത്രക്കാരന്‍ പുറത്തേക്ക് ചാടിയതെന്നാണ് റിപ്പോർട്ട് . ബോയിങ് 747 വിമാനത്തിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ഇയാള്‍ക്ക് നിസാര പരിക്കുകൾ ഉണ്ടായി.
ALSO READ: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അനുമതി നിഷേധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍
സീറ്റില്‍ ഇരിക്കുന്നതിന് പകരം കുറച്ച് സമയം കഴിഞ്ഞ് വിമാനത്തിന്റെ ഡോര്‍ ബലമായി തുറന്ന് താഴേക്ക് ചാടുകയായിരുന്നു. പിന്നാലെ പൊലീസ്, എമര്‍ജന്‍സി സര്‍വീസസ് ഏജന്‍സികളെ അധികൃതര്‍ വിളിച്ചു . സംഭവത്തെ തുടര്‍ന്ന് വിമാനം ഏകദേശം ആറ് മണിക്കൂറോളം വൈകിയതായി എയര്‍ കാനഡ വെബ്‍സൈറ്റ് അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ് .നിയമപ്രകാരമുള്ള ബോര്‍ഡിങ് നടപടികളും ക്യാബിന്‍ ഓപ്പറേറ്റിങ് നടപടികളും പൂര്‍ത്തിയാക്കിരുന്നു എന്നാണ് വിമാനക്കമ്പനി പറയുന്നത്. ഗ്രേറ്റര്‍ ടൊറണ്ടോ എയര്‍പോര്‍ട്ട്സ് അതോറിറ്റിയും ഈ സംഭവം സ്ഥിരീകരണം നടത്തി. വിമാനക്കമ്പനിയുമായും പൊലീസ് ഉള്‍പ്പെടെയുള്ള മറ്റ് ഏജന്‍സികളുമായും ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കിയതായും അത്യാഹിത സാഹചര്യം നേരിട്ടതായും വിമാനത്താവള അതോറിറ്റി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here