ഇസ്രയേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ഞെട്ടിപ്പിക്കുന്ന വീഡിയോ പകര്‍ത്തി വിമാന യാത്രികന്‍

ചൊവ്വാഴ്ച ഇസ്രയേലിന് നേരെ ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി വിമാന യാത്രികന്‍. ദൃശ്യങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ദുബായിലേക്കുള്ള വിമാന യാത്രയ്ക്കിടെയാണ് യാത്രക്കാരന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ മിസൈല്‍ ആക്രമണത്തിന്റെ വ്യാപ്തി എത്രത്തോളമെന്ന് കാണിക്കുന്നു.

ALSO READ:45 ദിവസമായി ഉറങ്ങിയില്ല,കഷ്ടിച്ച് ഭക്ഷണം കഴിച്ചു;42 കാരന്‍ ജോലി സമ്മര്‍ദം മൂലം മരിച്ചു

അതേസമയം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇറാനെതിരെ രംഗത്ത് വന്നു. ഇറാന്‍ ചെയ്ത പ്രവൃത്തിക്ക് അവര്‍ക്ക് തക്കതായ മറുപടി നല്‍കുമെന്ന് നെതന്യാഹു തുറന്നടിച്ചു. പശ്ചിമേഷ്യയെ ഒന്നടങ്കം തകര്‍ക്കാവുന്ന തരത്തിലുള്ള വലിയ യുദ്ധസാഹചര്യമാണ് നിലവില്‍ ഉരുതിരിഞ്ഞിരിക്കുന്നത്.

ALSO READ:ദൃശ്യവിസ്മയമായി ‘ശുചിൻഷൻ’; വാൽനക്ഷത്രം കണ്ട അമ്പരപ്പിൽ ജനങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here