ട്രെയിനിനുള്ളില്‍ യാത്രക്കാരന് കുത്തേറ്റു; അതിക്രമം മരുസാഗര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരിലെത്തിയപ്പോള്‍

പാലക്കാട്‌ ഷോർണ്ണൂരിൽ ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മരുസാഗർ എക്സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. അക്രമി അസീസിനെ ഷൊർണുർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.

എറണാകുളത്തും നിന്നും അജ്മീറിലേക്ക് പോകുന്ന മരുസാഗർ  എക്സ്പ്രസിൽ ഇന്നലെ രാത്രി 10.40 ഓടെയായിരുന്നു സംഭവം. ആലുവയിൽ നിന്നും പുറപ്പെട്ട പരപ്പനങ്ങാടി  സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. പ്രതി അസീസ് മദ്യപിച്ചിരുന്നതായും സ്ത്രീകളോട് മോശമായി പെരുമാറിയപ്പോൾ ചോദ്യം ചെയ്തതുമാണ് അക്രമിത്തിലേക്ക് നയിച്ചത്.

ഷോര്‍ണൂരില്‍ സിഗ്നൽ ലഭിക്കാൻ കാത്തിരുന്ന ട്രെയിനിൽ നിന്നും ട്രാക്കിലിറങ്ങിയ പ്രതി കുപ്പി പൊട്ടിച്ച ശേഷം അക്രമിക്കുകയായിരുന്നു. ദേവദാസിന്റെ മുഖത്ത് മൂന്ന് കുത്തുകളേറ്റു, കണ്ണിനു താഴെ കുത്തേറ്റ ദേവദാസിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കുത്തിയ ശേഷം  രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അസീസ് RPF പിടിയിലാക്കുന്നതത്. ഷൊർണുർ റെയിൽവേ പോലീസിന്റെ പിടിയിലുള്ള പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News