ജാർഖണ്ഡിൽ ട്രെയിൻ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം.ജൈസിധിയ്ക്കും ശങ്കർപൂരിനും ഇടയിൽ ഇന്ന് ഉച്ചയ്ക്ക് 2 .40ഓടെയായിരുന്നു അപകടം.അപകടത്തിൽ ആർക്കും പരിക്കില്ല.
03676 ജാജ- അസൻസോൾ ട്രെയിൻ ആണ് അപകടത്തിൽപെട്ടത്. ചരക്കുമായി എത്തിയ ട്രക്ക് ലെവൽ ക്രോസിംഗ് ഗേറ്റിലേക്ക് ഇടിച്ചു കയറി ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.
ട്രക്കിടിച്ചതിന്റെ ആഘാതത്തിൽ ട്രെയിനിന്റെ എൻജിൻ ബോഗി പാളം തെറ്റി. എന്നാൽ ആർക്കും പരുക്ക് പറ്റാത്തത് ഭാഗ്യമായി. അതേസമയം അപകടത്തത്തോടെ ട്രെയിൻ ഗതാഗതം മണിക്കൂറുകൾ തടസ്സപ്പെട്ടു. വൈകിട്ട് നാലരയോടെയാണ് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.ക്രോസിങ് ഗേറ്റ് അടച്ചുകിടന്നിട്ടും ട്രക്ക് ഇത് ഇടിച്ചുതെറിപ്പിച്ച് റയിൽവേ ട്രാക്കിലേക്ക് കയറുകയായിരുന്നു എന്നാണ് ചില ദൃക്‌സാക്ഷികൾ പറയുന്നത്.
ENGLISH NEWS SUMMARY: Train services on Eastern Railway’s Asansol Division were disrupted on Tuesday after a passenger train collided with a truck at a level crossing between Jasidih and Shankarpur stations
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here