പാകിസ്ഥാനില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞ് 15 പേര്‍ മരിച്ചു

പാകിസ്ഥാനില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞ് 15 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരുക്ക് ഉണ്ട്. കറാച്ചിയില്‍ നിന്ന് പാകിസ്ഥാനിലെ പഞ്ചാബിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഷഹ്‌സാദ്പൂരിനും നവാബ്ഷായ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന സഹാറ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഹസാര എക്‌സ്പ്രസ് ട്രെയിനിന്റെ 10 ബോഗികളാണ് പാളം തെറ്റി മറിഞ്ഞത്.

also read: ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങളെ നിയമസഭാ സമ്മേളനത്തിലേക്ക് ക്ഷണിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍

അപകടത്തില്‍ പരിക്കേറ്റ ആളുകളെ നവാബ്ഷായിലെ പീപ്പിള്‍സ് മെഡിക്കല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പാളം തെറ്റിയതിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അപകടത്തിന് പിന്നാലെ സമീപത്തെ ആശുപത്രികളില്‍ എമര്‍ജന്‍സി പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തി.

also read: ജയില്‍ മോചിതനായിട്ട് ഒരാഴ്ച; മോഷണക്കേസില്‍ യുവാവ് വീണ്ടും പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News