യാത്രക്കാരിയെ രാത്രി പാതി വഴിയില്‍ ഇറക്കിവിട്ടു; ബസ് കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

യാത്രക്കാരിയെ രാത്രി പാതി വഴിയില്‍ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി. കഴിഞ്ഞദിവസം രാത്രി 8.40 നാണ് സംഭവം. ആലുവ സര്‍ക്കാര്‍ ആശുപത്രി പരിസരത്ത് യാത്ര അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞാണ് നാദിറയെന്ന സ്ത്രീയെ ഇറക്കിവിട്ടത്. തുടര്‍ന്ന് ഇവര്‍ പരാതിപ്പെടുകയായിരുന്നു. ആലുവ – തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ജോസ്‌കോ ബസ് കണ്ടക്ടര്‍ സജു തോമസിന്റെ കണ്ടക്ടര്‍ ലൈസന്‍സാണ് 20 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ആലുവ ജോയിന്റ് ആര്‍ടിഒ ബി ഷഫീഖ് ആണ് നടപടി സ്വീകരിച്ചത്.

also read; വട്ടോളി എന്ന ഔഷധസസ്യം ചർച്ചയാവുന്നു; ക്ഷേത്രത്തിൽ പൂത്തത് അപൂർവ്വസസ്യമെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News