പെരുമഴയിൽ ചോർന്നൊലിച്ച് ഗുവാഹത്തി വിമാനത്താവളത്തിലെ കോഫീ ഷോപ്പ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലാണ് കോഫീ ഷോപ്പിൽ മഴവെള്ളം വീണു നിറയുന്നതും ജീവനക്കാർ സാധനങ്ങൾ ധൃതിപ്പെട്ട് എടുത്തു മാറ്റുന്നതും ഇപ്പോൾ ദൃശ്യമാകുന്നത്. ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് കോഫി ഷോപ്പ് ഇരിക്കുന്ന ഭാഗത്തടക്കം ചോർച്ചയുണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിമാനത്താവളങ്ങളിലെ ചോർച്ച ഇപ്പോൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്ന ഒരു വാർത്തയായി മാറിയിട്ടുണ്ട്. ഡൽഹി എയർപോർട്ടിൽ അടക്കം മേൽക്കൂര തകർന്നു വീഴുന്ന സാഹചര്യം ഉണ്ടായിരുന്നു. മോദി ഉദ്‌ഘാടനം ചെയ്ത മൂന്നോളം വിമാനത്താവളങ്ങളിൽ സമാന സംഭവനകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് മോദിയുടെ ഗ്യാരന്റിക്കെതിരെ നിരവധി വിമർശനങ്ങൾ പലയിടത്തു നിന്നും ഉയർന്നിരുന്നു.
അതേസമയം, ഇതാണോ ലോക നിലവാരമുള്ള വികസനം, എല്ലാം തകർക്കാം എന്നതാണോ മോദി ഗ്യാരന്റിയുടെ പ്രത്യേകത എന്നൊക്കെയുള്ള കമന്റുകളാണ് കോഫി ഷോപ്പിലെ ചോർച്ചയുടെ വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.
Chaos at Guwahati Airport: Passengers are drenched as water leaks everywhere.
Is this the ‘world-class’ infrastructure we were promised?
Another glaring failure of the current government’s infrastructure plans. @himantabiswa 👇👇 pic.twitter.com/6bJjoNfceo— Sayantani (@SayantaniINC) July 10, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here