ട്രെയിന്‍ യാത്രക്കാരനില്‍നിന്ന് മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമം; കള്ളന് കിട്ടിയത് എട്ടിന്റെ പണി, വീഡിയോ

ട്രെയിന്‍ യാത്രക്കാരനില്‍നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ ജനാലവഴി പിടിച്ചുവെച്ച് യാത്രക്കാര്‍. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോ ബിഹാറില്‍നിന്നുള്ളതാണെന്നാണ് സൂചന. ഫോണ്‍ കൈക്കലാക്കാന്‍ ശ്രമിച്ച ഇയാളെ യാത്രക്കാര്‍ ജനാലവഴി പിടിച്ചുവെക്കുകയായിരുന്നു.

മോഷ്ടാവ് ട്രെയിനിന് അകത്തേക്ക് കൈ കടത്തിയ ഉടനെ തന്നെ യാത്രക്കാന്‍ കൈയില്‍ പിടികൂടി. മോഷ്ടാവ് പിടിവിടുവിക്കാനായി കുതറി നോക്കിയെങ്കിലും പിടിവിട്ടില്ല. യാത്രക്കാര്‍ ഇയാളുടെ തലക്കടിക്കുന്നതും വീഡിയോയില്‍ കാണാം. ട്രെയിനിന്റെ ജനാലവഴിയുള്ള മോഷണങ്ങള്‍ ബിഹാറില്‍ പതിവാണ്.

Also Read : ഗുജറാത്തിൽ ബോട്ട് അപകടം; ഏഴ് കുട്ടികൾ മരിച്ചു

ട്രെയിന്‍ നീങ്ങിത്തുടങ്ങുന്ന സമയത്താണ് സാധാരണയായി തട്ടിപ്പറിശ്രമങ്ങള്‍ നടക്കുന്നത്. എന്നാല്‍, ഈ സംഭവത്തില്‍ യാത്രക്കാരന്‍ ഏറെ ശ്രദ്ധ പാലിച്ചിരുന്നതായി വേണം കരുതാന്‍. 2022ലും സമാനമായ സംഭവം ബിഹാറില്‍ നടന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News