‘മാംഗല്യം തന്തുനാനേന’ ; ഓടുന്ന ട്രെയിനിലും കല്യാണം വൈറലായി വീഡിയോ

വരന്റെയോ വധുവിന്റെയോ വീടുകളില്‍ നടത്തിവരുന്ന കല്യാണച്ചടങ്ങുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കുകയാണ് പുതുലമുറയുടെ വിവാഹം.ആരാധനാലയങ്ങളില്‍ നിന്നും ഓഡിറ്റോറിയങ്ങളിലേക്ക് മാറിയിട്ടും അധികകാലമായിട്ടില്ല.കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കേരളത്തിലെ ആദ്യത്തെ ഡെസ്റ്റിനേഷന്‍ വെഡിങ് സെന്റര്‍ ശംഖുമുഖത്ത് തുറന്നത്. ഇങ്ങനെ വ്യത്യസ്തമായ കല്യാണ രീതികളാണ് ഇന്ന് കേരളത്തിലുള്ളത്. എന്നാല്‍ ഇപ്പോള്‍ വൈയറലായിരിക്കുന്നത് ട്രെയിനില്‍ വച്ച് നടന്ന ഒരു വിവാഹത്തിന്റെ വീഡിയോയാണ്.

ALSO READഡിസംബര്‍ 1 മുതല്‍ സിം കാര്‍ഡ് വാങ്ങാൻ പുതിയ നിയമം; നടപടികള്‍ ഇങ്ങനെ

ആരാധനാലയങ്ങളോ അലങ്കരിച്ച വിവാഹ വേദികളോ വിവാഹത്തിന് ആവശ്യമില്ലെന്നും, എവിടെയാണോ കല്യാണം നടക്കുന്നത് അവിടം സ്വര്‍ഗ്ഗമാണെന്നും തെളിയിക്കുന്നതായിരുന്നു വിഡിയോ.ഓടുന്ന ട്രെയിനിലെ ഒരു കമ്പാര്‍ട്ട്‌മെന്റിലുള്ള എല്ലാവരും ആ വിവാദവേദി സമ്പന്നമാക്കി. യുവതിയുടെ തലയില്‍ വരന്‍ സിന്ദൂരമണിയിച്ചു. പിന്നാലെ താലി ചാര്‍ത്തി ഇരുവരും പരസ്പരം മാലകള്‍ കൈമാറി. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ അവര്‍ ജീവിത യാത്രയ്ക്ക് തുടക്കം കുറിച്ചു. കൂടി നിന്നവരും അവരുടെ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.എന്നാല്‍, ഇത്തരത്തില്‍ ട്രെയിനില്‍ വച്ച് വിവാഹം കഴിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളുമായാണ് വരനും വധുവും ട്രെയിനില്‍ കയറിയത്. വിവാഹത്തിനായുള്ള മാലയും താലിയും എല്ലാം ഇവരുടെ കൈയില്‍ ഉണ്ടായിരുന്നു.

ALSO READ‘വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടല്‍, അതും അപ്രതീക്ഷിതമായി’; സന്തോഷം പങ്കുവെച്ച് വരദ

അസന്‍സോള്‍ – ജാസിദിഹ് ട്രെയിനിലാണ് ഈ അത്യപൂര്‍വ്വ വിവാഹാഘോഷം നടന്നത്. പ്രണയവിവാഹമാണെന്നും ഓളിച്ചോടിയുള്ള വിവാഹമാണെന്നും ചിലര്‍ വിഡിയോയ്ക്ക് കമന്റ് നല്‍കി. ”മള്‍ട്ടി പര്‍പ്പസ് ഇന്ത്യന്‍ റെയില്‍വേ,” എന്നായിരുന്നു മറ്റൊരാള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. ‘ബജറ്റ് പരിമിതമായിരിക്കണം, അല്ലെങ്കില്‍ അവര്‍ അത് വിമാനത്തില്‍ ചെയ്യും.’ എന്ന് മറ്റൊരാള്‍ തമാശ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News