ഡീസലടിച്ചശേഷം ജീവനക്കാരനെ കബളിപ്പിച്ച് കടന്നുകളഞ്ഞ് യാത്രക്കാർ

മലപ്പുറം ചങ്ങരംകുളത്ത് 3000 രൂപക്ക് ഡീസലടിച്ചശേഷം ജീവനക്കാരനെ കബളിപ്പിച്ച് കടന്നുകളഞ്ഞ് യാത്രക്കാർ. ഞായറാഴ്ചയായിരുന്നു സംഭവം.ചങ്ങരംകുളം തൃശ്ശൂർ റോഡിലുള്ള പമ്പിൽ സ്വിഫ്റ്റ് കാറിലെത്തിയവർ 3000 രൂപയുടെ ഡീസൽ അടിച്ച ശേഷം ഉടൻ തന്നെ കടന്നുകളയുകയിരുന്നു.

ALSO READ:‘ഹാപ്പി ബര്‍ത്തഡേ ഇച്ചാക്കാ’; ആശംസകളുമായി മോഹന്‍ലാല്‍

ജീവനക്കാരൻ പുറകെ ഓടിയെങ്കിലും കാറിന്റെ വേഗതമൂലം ഇവരെ പിടി കൂടാൻ സാധിച്ചില്ല. പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. സിസിടിവിൽ കാറിന്റെ നമ്പറുകൾ ദൃശ്യമാണെങ്കിലും ഇത് വ്യാജമാണെന്നും ഇവർക്ക് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നോ എന്നത് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

ALSO READ: ഐ എസ് എല്‍ ഫുട്ബോളിന്റെ പുതിയ സീസണിന് കൊച്ചിയിൽ തുടക്കമാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News