യാത്രക്കാര്‍ നിയമവിരുദ്ധമായി കോച്ചിനകത്തേക്ക് ഗ്യാസ് സിലിണ്ടര്‍ കൊണ്ടുവന്നു; റെയില്‍വേ

യാത്രക്കാര്‍ നിയമവിരുദ്ധമായി കോച്ചിനകത്തേക്കു കൊണ്ടുവന്ന ഗ്യാസ് സിലിണ്ടര്‍ ആണ് മധുരയില്‍ പത്തു പേരുടെ മരണത്തിന് ഇടയാക്കിയ തീവണ്ടി തീപിടിത്തത്തിനു കാരണമെന്ന് റെയില്‍വേ. പ്രൈവറ്റ് പാര്‍ട്ടി കോച്ചിനകത്തേക്ക് ആരും അറിയാതെ ഇവര്‍ സിലണ്ടര്‍ കയറ്റുകയായിരുന്നെന്ന് റെയില്‍വേ അറിയിച്ചു.

also read; ഗ്യാസ് സിലിണ്ടർ കയറ്റിയ ഗുഡ്സ് വാഹനത്തിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

മധുര സ്റ്റേഷനില്‍ ഇന്നു പുലര്‍ച്ചെ അഞ്ചേകാലോടെയാണ് ദുരന്തമുണ്ടായത്. ലക്‌നൗവില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ ബുക്ക് ചെയ്ത സ്വകാര്യ കോച്ചിലായിരുന്നു അപകടം. അഞ്ചേമുക്കാലോടെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഏഴേകാലോടെയാണ് തീ പൂര്‍ണമായും അണച്ചത്.
അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

also read; വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 61കാരന്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News