ഇടുക്കി മൂന്നാര്‍ ചൊക്കനാട്ടില്‍ പടയപ്പയെ പ്രകോപിപ്പിക്കാന്‍ ശ്രമം. ജീപ്പില്‍ എത്തിയ ആളുകള്‍, അപകടരമാം വിധം ആനയുടെ അടുത്തേയ്ക്ക് വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. പ്രകോപനം ഉണ്ടായിട്ടും ആന ജീപ്പ് ആക്രമിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വനം വകുപ്പ് ജീപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൂന്നാര്‍ ചൊക്കനാട് പുതുകാട്ടില്‍ ഇറങ്ങിയ ആന, ഉത്സാവാഘോഷത്തിന്റെ ഭാഗമായി വഴിയോരത്ത് അലങ്കാരത്തിനായി സ്ഥാപിച്ചിരുന്ന വാഴ കഴിക്കുകയായിരുന്നു. ഈ സമയം ഇതുവഴി എത്തിയ ജീപ്പ് യാത്രികരാണ് പടയപ്പയുടെ അടുത്തേയ്ക്ക് വളരെ വേഗത്തില്‍ വാഹനം ഓടിച്ചു കയറ്റിപ്രകോപനം ഉണ്ടാക്കിയത്.
Also Read : കൈപ്പട്ടൂര്‍ ബസപകടം: വിദഗ്ധ ചികിത്സ ഉറപ്പാക്കി മന്ത്രി വീണാ ജോര്‍ജ്
വാഹനം ഓടിച്ച് പലതവണ ആനയെ പ്രകോപ്പിക്കാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ ഇടപെട്ടു. ജീപ്പിലുണ്ടായിരുന്നവരുമായി നാട്ടുകാര്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും, ഇവരെ പ്രദേശത്ത് നിന്നും മടക്കി അയക്കുകയും ചെയ്തു. ഉത്സവാഘോഷത്തിനായി ചൊക്കനാട്ടില്‍ എത്തിയ മൂന്നാര്‍ വട്ടക്കാട് സ്വദേശികളാണ് പ്രകോപനം ഉണ്ടാക്കിയത്.
വാഹനം വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ ജീപ്പ് ഡ്രൈവര്‍ക്കെതിരെ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്. പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here