ട്രെയിൻ യാത്രികർ നിരന്തരമായി കാണുന്ന കാഴ്ചയാണെങ്കിലും ഇന്ത്യൻ റെയിൽവേയുടെ ശോചനീയാവസ്ഥ വീണ്ടും ചൂണ്ടിക്കാട്ടുകയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ. സച്ചിൻ ഗുപ്ത എന്നയാൾ എക്സിൽ പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. യാത്രക്കാരെ കൊണ്ട് തിങ്ങി നിറഞ്ഞ ബോഗിയിൽ നിരവധി ആളുകൾ ബാത്റൂമിൽ കിടക്കുന്നതും, വാഷ് ബേസിനിൽ വെള്ളം നിറഞ്ഞ് താഴേക്ക് ഒഴുകുന്നതുമാണ് വിഡിയോയിൽ ഉള്ളത്.
ദൂരയാത്രകളിൽ പലരും കാണുന്ന ഒരു സ്ഥിരം സംഭവമാണ് ഇത്. എന്നാൽ എത്രപേർ എങ്ങനെയൊക്കെ പരാതി നൽകിയാലും ഈ യാത്രാ ദുരിതത്തിൽ പരിഹാരമില്ല എന്നതാണ് വസ്തുത. ബാത്റൂമിൽ കിടന്നുറങ്ങേണ്ടി വരുന്ന നിരവധി പേരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ തിക്കിലും തിരക്കിലും മറ്റു മാർഗങ്ങൾ ഇല്ലാത്തതാണ് യാത്രക്കാരെ കൊണ്ട് ഇത്തരം പ്രവർത്തികൾ ചെയ്യിക്കുന്നത്. ഡൽഹിയിൽ നിന്നാണ് തിങ്ങി നിറഞ്ഞ യാത്രക്കാരുടെ ഇപ്പോൾ ചർച്ചയാകുന്നു വീഡിയോ പങ്കുവെക്കപ്പെട്ടത്.
ബന്ധപ്പെട്ട അധികൃതരെ വിവരങ്ങൾ അറിയിച്ചിട്ടുണ്ടെന്നും, അവർ വേണ്ട നടപടികൾ സ്വീകരിക്കുമെന്നുമാണ് സംഭവത്തിൽ ആഗ്ര റെയിൽവേ ഡിവിഷണൽ മാനേജർ അറിയിച്ചത്. ഒരു ലക്ഷത്തിലധികം ഇപ്പോൾ ചർച്ചയാകുന്ന വീഡിയോയ്ക്ക് ലഭിച്ചതോടെയയാണ് സംഭവം റെയിൽവേ അധികൃതർ അറിയുന്നതും, ഒരിക്കലും നടപ്പാകില്ല എന്ന പരിഹാരം വാഗ്ദാനം നൽകുകയും ചെയ്തിരിക്കുന്നത്.
ये तस्वीर छत्तीसगढ़ एक्सप्रेस (ट्रेन नंबर 18237) की है। सीट, फ्लोर, गेट, गैलरी, बाथरूम…जिसको जहां जगह मिली, वहीं बैठे-बैठे सो गया।
यूरेशिया वाले रेल मंत्री जी, थोड़ा गरीबों वाली ट्रेनों पर भी ध्यान दीजिए, डिब्बे बढ़वा दीजिए। pic.twitter.com/SPYrgGHi4t
— Sachin Gupta (@SachinGuptaUP) June 13, 2024
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here