ട്രെയിൻ കത്തി പൊലിഞ്ഞത് ഒൻപത് ജീവനുകൾ; യാത്രക്കാർ പാചകം ചെയ്യാൻ ശ്രമിച്ചത് അപകട കാരണം?

മധുര റെയിൽവേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിനു തീ പിടിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി. മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയുണ്ട്. അപകടത്തില്‍ 20 പേര്‍ക്കാണ് പരുക്കേറ്റത്. നാല് പേരുടെ നില ഗുരുതരമാണ്.

ലഖ്‌നൗ- രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിന്റെ കോച്ചിനാണ് തീ പിടിച്ചത്. ഭാരത് ഗൗരയാന്‍ എന്ന ടൂറിസ്റ്റ് ട്രെയിനാണിത്. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്.

also read; ഓഗസ്റ്റ് 23 ഇനി മുതൽ ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കും; പ്രധാനമന്ത്രി

63 പേരാണ് അപകട സമയത്ത് കോച്ചിലുണ്ടായിരുന്നത്. സ്ലീപ്പര്‍ കോച്ചിലാണ് തീ പടര്‍ന്നത്. കോച്ച് പൂര്‍ണമായും കത്തി നശിച്ചു. പുലർച്ചെ 5.45ഓടെയാണ് തീ പിടിച്ചത്. 7.15നാണ് തീ പൂർണമായി കെടുത്തിയത്. മറ്റ് കോച്ചുകൾക്ക് നാശനഷ്ടമുണ്ടായിട്ടില്ല. യുപിയിൽ നിന്നുള്ള സംഘം ബുക്ക് ചോയ്ത കോച്ചാണ് കത്തിയത്.

പാന്‍ട്രി കാറിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്ലീപ്പര്‍ കോച്ചില്‍ വെച്ച് യാത്രക്കാര്‍ ഗ്യാസ് ഉപയോഗിച്ച് ചായ ഉണ്ടാക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത് എന്നാണ് നിഗമനം. തീ പൂര്‍ണമായി അണച്ചു.

also read; മാതളത്തിന്റെ തൊലി കളയല്ലേ… ഇനി ഇങ്ങനെ ചെയ്തുനോക്കൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News