പരിപ്പുകറിയിൽ ഉപ്പ് കൂടുതൽ , പനീർ കല്ലുപോലെ : വന്ദേ ഭാരതിലെ ഭക്ഷണത്തെക്കുറിച്ച് യാത്രക്കാരന്റെ ട്വീറ്റ്

വന്ദേ ഭാരത് എക്സ്പ്രെസ്സിൽ വിളമ്പുന്ന മോശം ഭക്ഷണത്തെക്കുറിച്ചുള്ള യാത്രക്കാരന്റെ ട്വീറ്റ് വൈറലാകുന്നു.മഡ്ഗാവ് ജംഗ്ഷനിൽ നിന്ന് മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്കുള്ള 22230 വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനിൽ നിന്ന് ലഭിച്ച ഭക്ഷണത്തെക്കുറിച്ചാണ് ഹിമാൻഷു മുഖർജി ട്വീറ്റ് ചെയ്തിരിക്കുന്നത് . വന്ദേ ഭാരതിന്റെ ഉദ്‌ഘാടന സമയത്ത് ട്രെയിനിൽ ലഭ്യമായിരുന്ന രുചികരവും നിലവാരമുള്ളതുമായ ഭക്ഷണത്തിന്റെ താരതമ്യവും ഇയാൾ ഒപ്പം പങ്കു വയ്ക്കുന്നുണ്ട്.

also read :നമുക്കും സ്‌കൂളീന്ന് പണ്ട് പാല് കിട്ടിയിരുന്നു…പക്ഷെ ഈ ബുദ്ധി ഉണ്ടായിരുന്നോ; വൈറലായി വീഡിയോ

കല്ല് പോലെ തണുത്തിരിക്കുന്ന പനീറും തണുത്ത് ആറിയ ഭക്ഷണവും ഉപ്പു കൂടിയ , രുചിയില്ലാത്ത പരിപ്പുകറിയുമാണ് ലഭിച്ചത്. ഭക്ഷണത്തിനൊപ്പം നൽകേണ്ട തൈരോ സാനിറ്ററോ നല്കിയിരുന്നില്ലെന്നും ഹിമാൻഷു പറയുന്നു. ഭക്ഷണത്തിന് 250 രൂപ നൽകുന്നുണ്ട്.പണം നൽകിയിട്ടും എന്തുകൊണ്ടാണ് യാത്രക്കാരന് നിലവാരമുള്ള ഭക്ഷണം നല്കാത്തതെന്ന് ഹിമാൻഷു ചോദിക്കുന്നു.ഉദ്‌ഘാടന സമയത്ത് ട്രെയിനിൽ നൽകിയ ഭക്ഷണത്തിന്റെ ചിത്രവും ഇപ്പോൾ ലഭിച്ച ഭക്ഷണത്തിന്റെ ചിത്രവും ട്വീറ്റിൽ താരതമ്യത്തിനായി ഹിമാൻഷു പങ്കു വച്ചിട്ടുണ്ട്.

ഹിമാൻഷുവിന്റെ ട്വീറ്റ് വൈറൽ ആയതിനു പിന്നാലെ നിരവധി പേരാണ് ട്രെയിനുകളിൽ ലഭിക്കുന്ന ഭക്ഷണത്തിന്റെ നിലവാരമില്ലായ്മ വെളിപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നത്.വന്ദേ ഭാരത്തിൽ മാത്രമല്ല മറ്റു പല ദീർഘ ദൂര ട്രെയിനുകളിലും ഇതാണ് അവസ്ഥയെന്നും പലരും പറയുന്നു.ഒരു ദിവസത്തിലേറെ എടുക്കുന്ന യാത്രക്ക് ഭക്ഷണത്തിന് ഒരാൾക്ക് 700 രൂപ നിരക്കിൽ ഈടാക്കുന്ന ട്രെയിനിൽ പോലും പഴകിയതും ചൂടില്ലാത്തതും , നിലവാരമില്ലാത്തതുമായ ഭക്ഷണമാണ് ലഭിക്കുന്നതെന്ന് പരാതികൾ ഉയർന്നിട്ടുണ്ട്.

also read :വാക്കുതർക്കം; ബീഹാറിൽ രണ്ട് ഭാര്യമാർ ചേർന്ന് ഭർത്താവിനെ കുത്തിക്കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News