വന്ദേഭാരതില്‍ വിതരണം ചെയ്തത് വൃത്തികെട്ടതും ദുര്‍ഗന്ധവുമുള്ള ഭക്ഷണം; വീഡിയോ പങ്കുവെച്ച് പരാതിയുമായി യാത്രക്കാരന്‍

ദില്ലിയില്‍ നിന്ന് വാരാണസിയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസില്‍ കേടായ ഭക്ഷണം വിതരണം ചെയ്തതായി യാത്രക്കാരുടെ ആക്ഷേപം. ഒരു യാത്രക്കാരന്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെയും ഇന്ത്യന്‍ റെയില്‍വേയെയും ടാഗ് ചെയ്ത് എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് മോശമായ ഭക്ഷണം ലഭിച്ചതിനെ കുറിച്ച് പറഞ്ഞത്.

തനിക്ക് ലഭിച്ച ഭക്ഷണം ദുര്‍ഗന്ധം വമിക്കുന്നതും കഴിക്കാന്‍ യോഗ്യമല്ലാത്തതുമാണ്. ദയവ് ചെയ്ത് ഇതിന്റെ പണം എനിക്ക് തിരികെ നല്‍കൂ. ഈ ഭക്ഷണവിതരണക്കാര്‍ വന്ദേഭാരതിന്റെ പേര് നശിപ്പിക്കുകയാണെന്ന് ഉപയോക്താവ് കുറിച്ചു. കേടായ ഭക്ഷണത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു.

Also Read : താരനും മുടികൊഴിച്ചിലുമാണോ പ്രശ്‌നം ? ഇതാ ഉപ്പ് കൊണ്ടൊരു എളുപ്പവിദ്യ, ഫലമറിയാം ദിവസങ്ങള്‍ക്കുള്ളില്‍

നിരവധി യാത്രക്കാര്‍ റെയില്‍വേ ജീവനക്കാരോട് ഭക്ഷണം തിരികെ കൊണ്ടുപോകാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. സബ്ജിക്ക് ഒരു വൃത്തികെട്ട നാറ്റമുണ്ടെന്നും പരിപ്പ് കേടായെന്നും ഒരാള്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. നിരവധി യാത്രക്കാര്‍ റെയില്‍വേ ജീവനക്കാരോട് ഭക്ഷണം തിരിച്ചുകൊണ്ടുപോകാന്‍ ആവശ്യപ്പെടുന്നതാണ് വീഡിയോകളിലൊന്ന്.

വന്ദേ ഭാരത് എക്സ്പ്രസിന് ഇത്തരമൊരു പ്രശ്നം നേരിടേണ്ടി വരുന്നത് ഇതാദ്യമല്ല. 2023 ജൂലൈയില്‍, ഭോപ്പാലില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രികനായ സുബോധ് പഹലജനും തനിക്ക് വിളമ്പിയ ഭക്ഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News