യാത്രക്കാര്‍ സ്വയം ബാഗേജ് ഡ്രോപ്പ് സൗകര്യവുമായി സിയാല്‍

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) യാത്രക്കാരുടെ അനുഭവവും എയര്‍പോര്‍ട്ട് സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനായി ആഭ്യന്തര ടെര്‍മിനലില്‍ (ടി1) സെല്‍ഫ് ബാഗേജ് ഡ്രോപ്പ് സൗകര്യം ആരംഭിച്ചു. എയര്‍ലൈന്‍ ജീവനക്കാരുടെ സഹായമില്ലാതെ യാത്രക്കാര്‍ക്ക് അവരുടെ ചെക്ക്-ഇന്‍ ബാഗുകള്‍ നേരിട്ട് കണ്‍വെയറുകളില്‍ ഇടാന്‍ ഈ സൗകര്യം സഹായിക്കും. ഇന്‍ഡിഗോ, എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ തുടങ്ങിയ വിമാനകമ്പനികള്‍ ഈ സംവിധാനം ഉപയുക്തമാക്കാന്‍ തുടങ്ങി. ഇതോടെ ആഭ്യന്തര മേഖലയിലെ 95% യാത്രക്കാര്‍ക്കും ഇപ്പോള്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം.

ടെര്‍മിനലുകള്‍ ഗേറ്റുകള്‍ക്കരികെ സ്ഥാപിച്ചിട്ടുള്ള 10 കോമണ്‍ യൂസ് സെല്‍ഫ് സര്‍വീസ് (കസ്) കിയോസ്‌കുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസ് പ്രിന്റൗട്ടും ബാഗ് ടാഗ് പ്രിന്റൗട്ടും എടുക്കാം. ടാഗ് സ്റ്റിക്കര്‍, ബാഗില്‍ ഒട്ടിച്ച ശേഷം, യാത്രക്കാര്‍ക്ക് സ്വയം ബാഗ് ഡ്രോപ്പ് സൗകര്യത്തിലേക്ക് പോകാനും അവരുടെ ബാഗുകള്‍ ഈ യന്ത്രത്തിലേയ്ക്കിടാനും കഴിയും. 27 മുതല്‍ 30 വരെയുള്ള ചെക്ക്-ഇന്‍ കൗണ്ടറുകളില്‍ സിയാല്‍ നാല് സെല്‍ഫ്-ബാഗ് ഡ്രോപ്പ് സിസ്റ്റങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ സംവിധാനം സിയാലിന്റെ ബാഗേജ് ഹാന്‍ഡ്‌ലിംഗ് സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കുന്നു. മെഷീനുകള്‍ കാനഡയില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്. ദക്ഷിണ കൊറിയയിലെ സോള്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുള്ള അതേ സംവിധാനമാണ് സിയാല്‍ ഒരുക്കിയിട്ടുള്ളത്.

ALSO READ:പതിനെട്ടാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂണ്‍ 24 മുതൽ

യാത്രക്കാര്‍ക്ക് ലോകോത്തര യാത്രാനുഭവം നല്‍കാനും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും കൊച്ചിന്‍ എയര്‍പോര്‍ട്ട് പ്രതിജ്ഞാബദ്ധമാണെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.സുഹാസ് ഐഎഎസ് പറഞ്ഞു. ”സുഗമവും തടസ്സരഹിതവുമായ യാത്രാനുഭം നല്‍കുകയാണ് ലക്ഷ്യം. ചെക്ക്-ഇന്‍ മുതല്‍ ബോര്‍ഡിംഗ് വരെ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും ഞങ്ങള്‍ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. ഇന്ത്യന്‍ വ്യോമയാന മേഖല വലിയൊരു കുതിപ്പിന് തയ്യാറെടുക്കുകയാണ്. ഇത് മുന്‍നിര്‍ത്തി അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവത്ക്കരിക്കാനുള്ള പദ്ധതി ഡയറക്ടര്‍ ബോര്‍ഡ് ആരംഭിച്ചു. ഈ സമഗ്ര വികസന പദ്ധതികള്‍ വ്യോമയാന വ്യവസായത്തില്‍ സിയാലിനെ മുന്‍നിരയില്‍ എത്തിക്കും ” – സുഹാസ് കൂട്ടിച്ചേര്‍ത്തു.

സെല്‍ഫ് ബാഗേജ് ഡ്രോപ്പ് സൗകര്യത്തിന് പുറമേ, കടലാസ് രഹിത യാത്ര ചെയ്യാന്‍ യാത്രക്കാരെ പ്രാപ്തരാക്കുന്ന ഡിജി യാത്ര സംരംഭവും സിയാല്‍ നേരത്തെ ഒരുക്കിയിരുന്നു. ടെര്‍മിനല്‍ കവാടങ്ങള്‍, സെക്യൂരിറ്റി, ബോര്‍ഡിംഗ് ഗേറ്റ് എന്നിവിടങ്ങളില്‍ യാത്രക്കാരുടെ മുഖം തിരിച്ചറിയലിനായി ഡിജി യാത്രാ സംവിധാനത്തിന് കഴിയും. ഡിജിയാത്രയുടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയെ സെല്‍ഫ്-ബാഗ് ഡ്രോപ്പ് സിസ്റ്റത്തിലേക്ക് സംയോജിപ്പിക്കുന്നതിനുള്ള പദ്ധതിയും സിയാല്‍ ആരംഭിച്ചിട്ടുണ്ട്. സമീപഭാവിയി യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസ് എടുക്കാതെ തന്നെ ബാഗേജ് ചെക്-ഇന്‍ ചെയ്യാന്‍ കഴിയും.

ALSO READ:റഷ്യ – യുക്രൈൻ യുദ്ധം; രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാലയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News