സിവിൽ എക്സൈസ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ്; മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് മന്ത്രി എം ബി രാജേഷ് പുരസ്കാരം സമ്മാനിച്ചു

തൃശൂർ എക്സൈസ് അക്കാദമിയിൽ 144 സിവിൽ എക്സൈസ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് സല്യൂട്ട് സ്വീകരിച്ചു. പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് മന്ത്രി പുരസ്കാരം സമ്മാനിച്ചു. 135 സിവിൽ എക്സൈസ് ഓഫീസർമാരും 9 വനിതാ സിവിൽ എക്സൈസ് ഓഫീസർമാരുമാണ് 180 ദിവസത്തെ പരിശീലനം പൂർത്തിയാക്കി ഇന്ന് സേനയുടെ ഭാഗമായത്.

Also read:അബു വരച്ച ഇന്ത്യ; രാഷ്ട്രീയ കാർട്ടൂണിന്‍റെ കുലപതിക്ക് ജന്മശതാബ്ദി

ഇതിനുപുറമേ ഇതേ ലിസ്റ്റിൽ നിന്നുള്ള 173 സിവിൽ എക്സൈസ് ഓഫീസർമാരുടെ പരിശീലനം തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ വച്ച് നടക്കുകയാണ്. 12 വനിതകൾ ഉൾപ്പെടെ 87 എക്സൈസ് ഇൻസ്പെക്ടർമാരുടെ പരിശീലനവും, 79 സിവിൽ എക്സൈസ് ഓഫീസർമാരുടെ അടിസ്ഥാന പരിശീലനവും തൃശൂരിലെ അക്കാദമിയിൽ നടന്നുവരുകയാണ്. മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിക്കെതിരെ ശക്തമായ പോരാട്ടം തുടരുന്ന എക്സൈസ് സേനയ്ക്ക് പുതിയ ഉദ്യോഗസ്ഥർ കൂടുതൽ കരുത്തേകുമെന്ന് മന്ത്രി പറഞ്ഞു.

ആഘോഷസമയങ്ങളിലും ഏറ്റവുമൊടുവിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്തും ശ്രദ്ധേയമായ പ്രകടനമാണ് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിൽ എക്സൈസ് സേന കാഴ്ചവെച്ചത്. 2023 ഒക്ടോബർ മുതൽ ഇതുവരെ ആകെ 87 എക്സൈസ് ഇൻസ്പെക്ടർമാർക്കും, 396 സിവിൽ എക്സൈസ് ഓഫീസർമാർക്കും സേനയിൽ നിയമനം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് ഐപിഎസ്, അഡീഷണൽ കമ്മീഷണർ പ്രദീപ് പി എം, അക്കാദമി ഡയറക്ടർ ഗോപകുമാർ, തൃശൂർ റേഞ്ച് ഡിഐജി അജിതാ ബീഗം ഐപിഎസ്, തൃശൂർ മേയർ എം കെ വർഗീസ്, ഡെപ്യൂട്ടി മേയർ എം എൽ റോസി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, സാറാമ്മ റോബ്സൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Also read:അങ്കമാലിയിൽ കുടുംബം വെന്തുമരിച്ച സംഭവം; തീപിടിത്തത്തിന് കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്ക്, വയറിങ്ങിലും പ്രശ്നം

പരിശീലനം പുർത്തിയാക്കിയ 144 പേരിൽ എംടെക് ബിരുദമുള്ള ഒരാളും, ബിരുദാനന്തര ബിരുദമുള്ള 18 പേരും, ബിടെക് ബിരുദധാരികളായ 35 പേരും, ബിരുദ ധാരികളായ 73 പേരും ഉള്‍പ്പെടുന്നു. 180 ദിവസം നീണ്ട ഇവരുടെ പരിശീലനത്തിൽ ആംസ് ഡ്രിൽ, ഡ്രിൽ വിത്തൌട്ട് ആംസ് ഉള്‍പ്പെടെയുള്ള ഔട്ട്ഡോർ പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉള്‍പ്പെടുന്നു. ഇതിന് പുറമേ അബ്കാരി ആക്ട് എൻഡിപിഎസ് ആക്ട് ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം, ഇന്ത്യൻ തെളിവ് നിയമം എന്നിവയിലും പരിശീലനം നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News