പാസ്പോർട്ട് നഷ്ടമായോ? ചെയ്യേണ്ട കാര്യങ്ങൾ ഇതൊക്കെ

വിദേശ യാത്രയ്ക്കിടെ പാസ്‌പോർട്ട് നഷ്ടപ്പെടുകയാണെങ്കിൽ എന്താണ് ചെയ്യേണ്ടത്? അത്തരം ഒരു സാഹചര്യം ഉണ്ടായാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്

1 പാസ്പോർട്ട് നഷ്ടപെട്ട വിവരം റിപ്പോർട്ട് ചെയ്യുക

പാസ്‌പോർട്ടും മറ്റും മോഷണം പോയാൽ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുക. തുടർനടപടികൾ നമുക്ക് ആവശ്യമായതിനാൽ, പൊലീസ് റിപ്പോർട്ടിൻ്റെ ഒരു പകർപ്പ് വാങ്ങുക.

2 ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുക

നിങ്ങൾ താമസിക്കുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയിലോ കോൺസുലേറ്റിലോ പോകുക. പാസ്‌പോർട്ട് നഷ്ടപ്പെട്ടതിനെക്കുറിച്ച് അവരെ അറിയിക്കുകയും പൊലീസ് റിപ്പോർട്ട് നൽകുകയും ചെയ്യുക.

ALSO READ: സന്ദര്‍ശക വിസയെന്നത് രാജ്യം സന്ദര്‍ശിക്കുന്നതിനുള്ള അനുമതി മാത്രം; വിസ തട്ടിപ്പുകള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നോര്‍ക്ക

3. പാസ്പോർട്ട് റദ്ദാക്കൽ

നഷ്‌ടമായ പാസ്പോർട്ട് ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം നടക്കാൻ സാധ്യതയുള്ളതിനാൽ എംബസി നിങ്ങളുടെ നഷ്ടപ്പെട്ട പാസ്‌പോർട്ട് റദ്ദാക്കും.

4. പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുക

പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ആവശ്യമായ ഫോം പൂരിപ്പിക്കുക. ഇതിനു ഒരാഴ്ച വരെ സമയം എടുത്തേക്കാം.

5. എമർജൻസി ട്രാവൽ സർട്ടിഫിക്കറ്റ്

നിങ്ങൾക്ക് ഉടൻ ഒരു ഫ്ലൈറ്റ് ഷെഡ്യൂൾ ചെയ്തിട്ടുണ്ടെങ്കിൽ (ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ), എംബസിയിൽ നിന്ന് ഒരു എമർജൻസി ട്രാവൽ സർട്ടിഫിക്കറ്റിന് അഭ്യർത്ഥിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here