പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം. നിരവധി വ്യാജ വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും മറ്റും പാസ്പോർട്ട് അപേക്ഷകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും സേവനങ്ങള്‍ക്കും അപ്പോയിൻമെന്റിനും അധിക ചാര്‍ജുകള്‍ ഈടാക്കുന്നതായും മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടതായി അറിയിച്ചു.
Also read: ആഗ്രഹിച്ചത് വിമാനയാത്ര, എന്നാൽ യുവാവിന് കിട്ടിയത്…; പോസ്റ്റ് വൈറൽ
വ്യാജ വെബ്സൈറ്റുകളില്‍ www.indiapassport.org, www.online-passportindia.com, www.passportindiaportal.in, www.passport-india.in, www.passport-seva.in, www.applypassport.org തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇവ *.org, *.in, *.com എന്നീ ഡൊമെയ്നിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇന്ത്യന്‍ പാസ്പോര്‍ട്ടിനും അനുബന്ധ സേവനങ്ങള്‍ക്കും അപേക്ഷിക്കുന്ന എല്ലാ പൗരന്മാരോടും മുകളില്‍ സൂചിപ്പിച്ച വ്യാജ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട പണമടയ്ക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Also read: എംബിബിഎസ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.passportindia.gov.in മാത്രമാണ്. അപേക്ഷകര്‍ക്ക് ഔദ്യോഗിക മൊബൈല്‍ ആപ്പായ mPassport Seva ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാമെന്ന് നോർക്ക അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here