അടച്ചു പൂട്ടിയ കോട്ടയത്തെ പാസ്പോർട്ട് സേവാകേന്ദ്രം ഈ മാസം തുറക്കും. 9 കോടി രൂപ ചെലവിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ വാടകക്കെട്ടിടത്തിൽ സേവാ കേന്ദ്രം പുനരാരംഭിക്കുക. കോട്ടയം ടിബിയുടെ എതിർവശത്തെ മാർക്കറ്റ് റോഡിന് അരികിലാണു കെട്ടിടം.
കോട്ടയം നാഗമ്പടത്തെ പാസ്പോർട്ട് സേവാകേന്ദ്രം അടച്ച് പൂട്ടിയിട്ട് മാസങ്ങൾ പിന്നിടുകയാണ്. ഇതുമൂലം കോട്ടയം ഇടുക്കി ജില്ലകളിലെ നൂറുകണക്കിന് ആളുകളാണ് ദുരിതമനുഭവിച്ചിരുന്നത്. ഈ ജില്ലകളിൽ നിന്നുമുള്ള അപേക്ഷകർ ആലപ്പുഴ, തൃപ്പൂണിത്തുറ, ആലുവ പാസ്പോർട്ട് കേന്ദ്രങ്ങളെയാണ് തുടർ നടപടികൾക്കായി ആശ്രയിച്ചത്. ഇത് മൂലം വലിയ സമയ നഷ്ടവും,സാമ്പത്തിക നഷ്ടവുമാണ് അപേക്ഷകർ നേരിടേണ്ടിവന്നത്. പാസ്പോർട്ട് സേവാ കേന്ദ്രം അച്ച് പൂട്ടിയതിന് എതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഓഫീസ് തുറക്കാൻ നടപടിയായത്.
Also Read; കൈരളിക്കെതിരായ റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്ത പൊളിഞ്ഞു
പുതിയ കേന്ദ്രത്തിൽ വാഹന പാർക്കിനു സംവിധാനം ഉണ്ടാവും. അതിവേഗ ഇന്റർനെറ്റ് സംവിധാനം ഒരുക്കും. ചെന്നൈയിൽ നിന്നുള്ള കമ്പനിക്കാണ് ഓഫിസ് നവീകരണച്ചുമതല. എമിഗ്രേഷന്റെയും ടിസിഎസിന്റെയും ഉയർന്ന ഉദ്യോഗസ്ഥർ പുതിയ കെട്ടിടം സന്ദർശിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here