‘ഗുജറാത്തിൽ എന്താണ് സംഭവിക്കുന്നത്? കൂട്ടത്തോടെ ആളുകൾ പാസ്‌പോർട്ട് ഉപേക്ഷിക്കുന്നു’, വിദേശത്തേക്ക് പോയവർ തിരിച്ചു വരുന്നില്ല

വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജോലി, പഠനം എന്നിവയ്ക്ക് വേണ്ടി മറ്റു രാജ്യങ്ങളിൽ പോകുന്നവർ പിന്നീട് തിരിച്ചു വരുന്നില്ലെന്നും ഇത്തരം ആളുകളുടെ എണ്ണം ഗുജറാത്തിൽ അധികരിച്ചെന്നും സൂചിപ്പിക്കുകയാണ് അടുത്തിടെ വന്ന റിപ്പോർട്ടുകൾ.

ALSO READ: ‘മൂന്ന് ലക്ഷം രൂപയ്ക്ക് ഒരു വയസുകാരനെ വിൽക്കാൻ ശ്രമം’, നാല് യുവതികളെയും ഒരു യുവാവിനെയും സാഹസികമായി പിടികൂടി പൊലീസ്: സംഭവം ദില്ലിയിൽ

ഗുജറാത്തില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യുന്നവരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022-ല്‍ 241 ഗുജറാത്തികള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഒഴിവാക്കിയപ്പോള്‍ 2023-ല്‍ അത് 485 ആയി വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം മെയ് വരെ മാത്രമുള്ള കണക്കുകള്‍ പ്രകാരം ഇത് 244 ആണ്. അതായത് ഇന്ത്യയിൽ നിന്നും മറ്റു രാജ്യങ്ങളിൽ പോയി പൗരത്വം സ്വീകരിക്കുന്നവരുടെ എണ്ണം ഓരോ വര്ഷം കഴിയും തോറും വര്ധിക്കുകയാണ്.

വിദേശ രാജ്യങ്ങളായ യു.എസ്, യു.കെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ സ്ഥിരതാമസമാക്കിയ ഗുജറാത്തികളാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശരാശരി 30-45 വയസ് വരെ പ്രായമുള്ളവരാണ് ഇത്തരത്തിൽ രാജ്യം വിട്ട് പോകുന്നത്. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ നിലവില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് ഗുജറാത്തെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ALSO READ: ‘സൂര്യയ്ക്ക് കിട്ടിയത് നാഷണൽ അവാർഡ്, അക്ഷയ് കുമാറിന് ബോക്സോഫീസ് ദുരന്തവും’, കാണാൻ ആളില്ല, തകര്‍ന്നടിഞ്ഞ് ‘സൂരറൈ പോട്ര്’ ഹിന്ദി റീമേക്ക്

ഡല്‍ഹിയും പഞ്ചാബുമാണ് വിദേശത്തേക്ക് പോയി തിരിച്ചു വരാത്തവരുടെ എന്നതിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകുകയും പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നതാണ് ഈ ട്രെന്‍ഡിന് കാരണമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News