കഴിഞ്ഞ 10 വര്‍ഷക്കാലം രാജ്യം നേരിട്ടത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ; ബജറ്റ് പ്രഖ്യാപനത്തിലെങ്കിലും തൊഴിലില്ലായ്മ മറികടക്കാനമുള്ള പ്രഖ്യാപനങ്ങളുണ്ടാകുമോ?

കഴിഞ്ഞ 10 വര്‍ഷക്കാലത്തെ മോദി ഭരണത്തില്‍ രാജ്യം നേരിട്ടത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ. 2014 ല്‍ തൊഴിലില്ലായ്മ നിരക്ക് 5.44 ശതമാനമായിരുന്നത് 2024ല്‍ 9.2 ശതമാനമായി ഉയര്‍ന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.വരുന്ന ബജറ്റ് പ്രഖ്യാപനത്തിലെങ്കിലും തൊഴിലല്ലായ്മ മറികടക്കാനമുള്ള പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

20 കോടി തൊഴിലവസരമുണ്ടാക്കുമെന്ന മോദിയുടെ ബജറ്റ് പ്രഖ്യാപനങ്ങള്‍ വെറും വാഗ്ദാനമായി മാറിയെന്ന് തെളിയിക്കുന്നതാണ് രാജ്യത്ത് കുത്തനെയുയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ ഡവലപ്മെന്റും ഇന്റര്‍ നാഷണല്‍ ലേബര്‍ അസോസിയേഷനും സംയുക്തകമായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തൊഴില്ലായ്മ നിരക്ക് അതിരൂക്ഷാമാണെന്ന് വ്യകതമാക്കുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014ല്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5.44 % ആയിരുന്നത് 2024 ജൂണില്‍ 9.2 ശതമാനമായെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്.

ALSO READ: നീറ്റ് യുജി പരീക്ഷാ ക്രമക്കേട്; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മെയ്മാസത്തില്‍ 7 ശതമാനമായിരുന്നത് ഒരുമാസം കൊണ്ടാണ് കുത്തനെയുയര്‍ന്നത്.2023 ജൂണില്‍ ഇത് 8.5 ശതമാനമായിരുന്നു. ഇന്ത്യയില്‍ തൊഴില്‍രഹിതരായ ഇന്ത്യക്കാരില്‍ 83 ശതമാനവും യുവാക്കളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ജൂണ്‍ മാസത്തില്‍ ദേശീയ ശരാശരിയേക്കാള്‍ 18ശതമാനം ഉയര്‍ന്നു..കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ കണക്കുകള്‍ 15.1 ശതമാനം.ഗ്രാമീണ മേഖലകളിലെ തൊഴിലില്ലായ്മാ നിരക്ക് രൂക്ഷമായി തുടരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2024 മെയ് മാസത്തില്‍ ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്മ 6.3 ശതമാനമായിരുന്നത് ജൂണില്‍ 9.3 ആയി വര്‍ധിച്ചു.. തൊഴില്‍ ശക്തിയുടെ 90 ശതമാനവും അസംഘടിത മേഖലയിലാണ് പണിയെടുക്കുന്നത്. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് അസംഘടിത മേഖലയില്‍ 16 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി. 2016ലെ നോട്ട് നിരോധനവും 2017 ജൂലൈയില്‍ അടിച്ചേല്‍പ്പിച്ച ജിഎസ്ടിയും 2020-21 കാലയളവിലെ കോവിഡ് അടച്ചുപൂട്ടലുമാണ് അസംഘടിത മേഖലയെ തകര്‍ത്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു..കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റുകളില്‍ ഒഴിഞ്ഞുകിടക്കുന്നത് 30 ലക്ഷം ഒഴിവുകളുണ്ടായിട്ടും കണക്കുകളെയെല്ലാം തള്ളി രക്ഷപ്പെടാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.

ALSO READ: സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത; കോട്ടയം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News