75 ഏക്കറിലുള്ള ആസ്ഥാനം വളഞ്ഞത് 2000 ത്തിലധികം പോലീസുകാർ ബങ്കറിൽ ഒളിച്ചിരുന്ന പാസ്റ്ററെ അവസാനം ലൈംഗികകുറ്റകൃത്യത്തിന് അറസ്റ്റ് ചെയ്തു

apollo quiboloy arrested

താൻ ദൈവത്തിന്റെ നിയുക്ത പുത്രനാണ് എന്ന് അവകാശപ്പെടുന്ന, ഫിലിപ്പീന്‍സിലെ പ്രമുഖ പാസ്റ്ററായ അപ്പോളോ ക്വിബ്‌ളോയിയെ ലൈംഗികകുറ്റകൃത്യത്തിന് അറസ്റ്റ് ചെയ്തു. ‘കിങ്ഡം ഓഫ് ജീസസ് ക്രൈസ്റ്റ്’ സ്ഥാപകനായ അപ്പോളോ ക്വിബ്‌ളോയിയെ രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന നീക്കത്തിനൊടുവിൽ ഞയറാഴ്ചയാണ് ദാവോയിൽ നിന്നും പിടിച്ചത്.

Also Read:അലസമായി റോഡ് മുറിച്ചു കടന്ന അമ്മയെ അപകടത്തിൽ നിന്നും രക്ഷിച്ച മകൾ ; വൈറലായ വീഡിയോ കാണാം

75 ഏക്കറോളം വരുന്ന അപ്പോളോയുടെ ചര്‍ച്ച് ആസ്ഥാനം പോലീസ് വളഞ്ഞതിനു പിന്നാലെ കീഴടങ്ങിയതാണെന്നും റിപ്പോർട്ടുണ്ട്. മനുഷ്യക്കടത്ത്, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതുൾപ്പടെ നിരവധി കേസുകളാണിയാളുടെ പേരിലുള്ളത്. ലൈംഗിക കുറ്റകൃത്യങ്ങൾക്കും മനുഷ്യക്കടത്ത് നടത്തിയതിനും അപ്പോളോയെ അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷൻ്റെ (എഫ്.ബി.ഐ) ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 12 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളെ കടത്തിക്കൊണ്ട് പോയി ലൈംഗികമായി ചൂഷണംചെയ്‌തെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ‘പേഴ്‌സണല്‍ അസിസ്റ്റന്റ്’ എന്ന രീതിയിൽ പെൺകുട്ടികളെ ഒപ്പം കൂട്ടുകയും അവരെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചിരുന്നതായാണ് കണ്ടെത്തല്‍. നിരവധി പെണകുട്ടികൾ പാസ്റ്ററുടെ ചൂഷണത്തിനിരയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Also Read: മൂന്ന് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം വാഷിങ് മെഷീനിൽ ഒളിപ്പിച്ചു ; അയൽക്കാരി അറസ്റ്റിൽ, സംഭവം തമിഴ്‌നാട്ടിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration