ആത്മീയതയുടെ മറവിൽ പീഡനം; ഇടുക്കിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത പാസ്റ്റർ അറസ്റ്റിൽ

ഇടുക്കിയിൽ ആത്മീയതയുടെ മറവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രിയിൽ വച്ച് ബലാത്സംഗം ചെയ്ത പാസ്റ്ററെ വനിത പൊലീസ് അറസ്റ്റ് ചെയ്തു.

Also read:‘ഈ പ്രതിസന്ധി മറികടക്കാൻ നിങ്ങളുണ്ടല്ലോ’, ലൈഫ്‌ലൈൻസ്; കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് സാനിയ മിർസ, ചിത്രം വൈറൽ

പാറത്തോട് മാങ്കുഴിയിൽ കുഞ്ഞുമോൻ എന്ന പാസ്റ്ററാണ് അറസ്റ്റിലായത്. യുവതിയെ രോഗശാന്തി ശുശ്രൂഷ നൽകാമെന്ന് വിശ്വസിപ്പിച്ച് ആശുപത്രിയിലെ റൂമിലെത്തി പ്രാർത്ഥനക്കിടയിൽ കീഴ്പ്പെടുത്തി ശാരീരിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒരുമാസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് സി ഐ സുമതി പറഞ്ഞു.

Also read:കാലാവസ്ഥ നിരീക്ഷണത്തിന് ഡോപ്ലർ റഡാറുകളടക്കം ആധുനിക സംവിധാനങ്ങൾ കേരളത്തിന് അനുവദിക്കണം: എ.എ റഹീം എം.പി

കുഞ്ഞുമോൻ വിവിധ മേഖലകളിൽ ആത്മീയ കച്ചവടത്തിന് മറവിൽ സ്ത്രീകളെ ദുരുപയോഗം ചെയ്തതായാണ് നിലവിൽ പരാതികൾ ഉയരുന്നത്.ഇത് സംബന്ധിച്ച പോലീസ് അന്വേഷണം ആരംഭിച്ചു. ഇടുക്കി എസ് പി വിഷ്ണു പ്രദീപ്, സി.വൈഎസ്പി എന്നിവരുടെ നിർദ്ദേശപ്രകാരമാണ് ഇടുക്കി വനിതാ പൊലീസ് അറസ്റ്റ് ചെയ്തു പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News