ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഒറ്റ മത്സരം മാത്രം നടത്തുന്നതിനെ ചോദ്യം ചെയ്ത ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മക്കെതിരെ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ്. ഒരു കുഴപ്പവുമില്ല, നല്ല കാര്യമാണ്. പക്ഷെ ബെസ്റ്റ് ഓഫ് ത്രീ ഫൈനല്‍ ഏകദിന ക്രിക്കറ്റിനാവും യോജിക്കുക എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള ഓസിസ് നായകൻ്റെ മറുപടി.
ഫൈനലിലെത്താന്‍ ചാമ്പ്യന്‍ഷിപ്പ് കാലയളവില്‍ ഓസ്ട്രേലിയ ഇരുപതോളം ടെസ്റ്റില്‍ കളിച്ചു. ഇതില്‍ മൂന്നോ നാലോ ടെസ്റ്റിലെ ഓസിസ് തോറ്റിട്ടുള്ളു.ഓരോ സാഹചര്യങ്ങള്‍ക്കും അനുസരിച്ച് കളിക്കാന്‍ ടീമിമാനായി എന്നതാണ് കിരീടനേട്ടത്തിലേക്ക് നയിച്ചതെന്നും കമിന്‍സ് വ്യക്തമാക്കി.
Also Read: ഓണ്‍ലൈന്‍ ഗെയിമിലൂടെ മതം മാറ്റല്‍;മുഖ്യപ്രതി പിടിയില്‍
4 വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഒളിംപിക്സിലൊക്കെ ഒറ്റ ഫൈനല്‍ കൊണ്ടല്ലെ വിജയിയെ തീരുമാനിക്കുന്നതെന്നും കമിന്‍സ് ചോദിച്ചു. ഓസ്ട്രേലിയന്‍ ഫുട്ബോള്‍ ലീഗിലും(എഎഫ്‌എല്‍), ഓസ്ട്രേലിയന്‍ റഗ്ബി ലീഗിലുമൊക്കെ(എആര്‍എല്‍) ഒറ്റ ഫൈനലല്ലെ ഉള്ളൂവെന്ന് മാധ്യമങ്ങളോട് ചോദിച്ച കമിന്‍സ് അതാണ് സ്പോര്‍ട്സ് എന്നും ചൂണ്ടിക്കാട്ടി.
അടുത്ത തവണ ഫൈനൽ ഒരു മത്സരമാക്കി ചുരുക്കാതെ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയായി നടത്തണമെന്ന നിർദ്ദേശമാണ് രോഹിത് ശർമ്മ മുൻപോട്ട് വെച്ചത്. രണ്ട് വർഷം ഫൈനലിലെത്തുവാൻ കഷ്ടപെട്ട ശേഷം ഒരേയൊരു അവസരം മാത്രം ഫൈനലിൽ നൽകുന്നത് ശരിയല്ലെന്നും രോഹിത് ശർമ്മ പറഞ്ഞു.
“പരമ്പരയായി ഫൈനൽ നടത്തുന്നതിൽ എനിക്ക് എതിർപ്പില്ല. പക്ഷേ അതിന് സമയമുണ്ടോ ? അതാണ് വലിയ ചോദ്യം. ഇരു ടീമുകൾക്കും ന്യായമായ അവസരം നൽകേണ്ടതുണ്ട്. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര നല്ലതായിരിക്കും. രണ്ട് വർഷമായി പ്രയത്നിച്ച ശേഷം ഒരേയൊരു അവസരം മാത്രം ലഭിക്കുന്നു. അതിൽ താളം കണ്ടെത്താൻ സാധിച്ചെന്ന് വരില്ല. ടെസ്റ്റ് ക്രിക്കറ്റ് എന്നാൽ ആ താളം കണ്ടെത്തലാണ്. അടുത്ത സൈക്കിളിൽ ഫൈനൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയായി നടത്തുന്നത് നല്ലതായിരിക്കും “- എന്നായിരുന്നു പരാജയത്തിന് ശേഷം രോഹിത്തിൻ്റെ പ്രതികരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here