പഠാൻ ഓടിടിയിലേക്ക് ഉടനെ !

ഷാരുഖ് ഖാന്റെ ഏറ്റവും വലിയ വിജയചിത്രമായ പഠാനിന്റെ ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു. മാർച്ച് 22ന് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക.

പ്രൈമിന്റെ സ്‌പെഷ്യൽ പ്രൊമോ വീഡിയോയിലൂടെ ഷാരൂഖ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഷാരൂഖിന്റെ കരിയറിലെത്തന്നെ ഏറ്റവും വലിയ വിജയമായിരുന്നു പഠാൻ. ആമിർ ഖാൻ ചിത്രം ഡങ്കലിന്റെ സകല റെക്കോർഡുകളും മറികടന്ന് ചിത്രം ആയിരം കൊടി ക്ലബ്ബിലെത്തിയിരുന്നു. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായും പഠാൻ മാറിയിരുന്നു. ഇപ്പോഴും പല തിയേറ്ററുകളിലും പ്രദർശനം തുടരവെയാണ് പഠാൻ ഒടിടിയിലേക് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News