പത്തനംതിട്ട പീഡനത്തില്‍ 26 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഏഴ് പേര്‍ കസ്റ്റഡിയിലുണ്ട്. ഇതോടെ എഫ്‌ഐആറുകളുടെ എണ്ണം 14 ആയി.ഡി ഐ ജിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകും അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും നീളുകയാണ്. കൂടുതല്‍ പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം വ്യാപിപ്പിക്കുന്നത്. 39 പേര്‍ ലൈംഗിക ചൂഷണത്തി്‌ന് ഇരയാക്കി എന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി.
അച്ഛന്റെ മൊബൈല്‍ ഫോണില്‍ ആയിരുന്നു പെണ്‍കുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം. പ്രതികള്‍ നഗ്‌ന ദൃശ്യങ്ങളും ഫോണ്‍ നമ്പറും പ്രചരിപ്പിച്ചു. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വച്ചും അതിക്രമം നേരിട്ടു എന്നാണ് റിപ്പോര്‍ട്ട്.
13 വയസുള്ളപ്പോള്‍ പ്രതികളിലൊരാളായ സുബിന്‍ മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും സ്വന്തമാക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടിക്ക് 16 വയസ്സ് ആയപ്പോള്‍ ബൈക്കില്‍ കയറ്റി വീടിനു സമീപമുളള അച്ചന്‍കോട്ടുമലയിലെത്തിച്ച് ആള്‍താമസമില്ലാത്ത ഭാഗത്ത് റവര്‍ തോട്ടത്തില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് മറ്റൊരു ദിവസം പുലര്‍ച്ചെ രണ്ടുമണിക്ക് ശേഷം കുട്ടിയുടെ വീടിനടുത്ത് റോഡ് വക്കിലെ ഷെഡില്‍ വച്ച് പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാരായ മറ്റുപ്രതികള്‍ക്ക് കാഴ്ചവക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവര്‍ സംഘം ചേര്‍ന്ന് അച്ചന്‍കൊട്ടുമലയിലെത്തിച്ച് കൂട്ടബലാല്‍സംഗത്തിന് വിധേയയാക്കിയതായും മൊഴിയില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here