പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ രാം ദേവിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാംദേവ് മാപ്പ് ചോദിചെങ്കിലും സത്യവാങ്മൂലം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പുതിയ സത്യവാങ്മൂലം നല്‍കാന്‍ അവസാന അവസരം നല്‍കിയ കോടതി കേന്ദ്ര സര്‍ക്കാര്‍ ഇത്രയും നാള്‍ കണ്ണടച്ചിരുന്നത് എന്തുകൊണ്ടെന്നും ചോദിച്ചു.
സത്യവാങ്മൂലത്തിലൂടെ രാം ദേവ് മാപ്പ് പറഞ്ഞിരുന്നെങ്കിലും കോടതി അത് അംഗീകരിക്കാഞ്ഞത്തോടെയാണ് നേരിട്ട് രാം ദേവ് കോടതിയില്‍ ഹാജരായത്. രാംദേവിന്റെ മറുപടി തൃപ്തികരമല്ലെന്നും ഹൃദയത്തില്‍ നിന്നുള്ള ക്ഷമ ചോദിക്കല്‍ ആല്ലെന്നും കടുത്ത ഭാഷയില്‍ കോടതി വിമര്‍ശിച്ചു. പിന്നാലെ കോടതിയില്‍ നേരിട്ട് മാപ്പ് ചോദിക്കാമെന്ന് രാംദേവ് പറഞ്ഞു.
Also Read : കോണ്‍ഗ്രസ് നേതാവ് ടി ശരത്ചന്ദ്ര പ്രസാദ് രാജിവച്ചു; രാജി നിരന്തരം പാര്‍ട്ടി അവഗണിക്കുന്നതിനെ തുടര്‍ന്ന്
എന്നാല്‍ രാംദേവിനെ പഠിപ്പിക്കാനാകില്ലെന്നും, സംസാരിക്കാനില്ലെന്നും കോടതി വ്യക്തമാക്കി. മൂന്ന് തവണ കോടതി ഉത്തരവ് നല്‍കിയിട്ടും അതില്‍ കൃത്യമായ മറുപടി നല്‍കാന്‍ രാംദേവ് ശ്രമിച്ചിട്ടില്ല. സമയം അതിക്രമിച്ച സാഹചര്യത്തില്‍ ഒരു പേജില്‍ ക്ഷമാപണം നടത്തിയാല്‍ അംഗീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്‌സനുദ്ദീന്‍ അമാനുല്ലയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. ഇത്രയും നാള്‍ എന്തുകൊണ്ടാണ് കേന്ദ്രം കണ്ണാടിച്ചിരുന്നതെന്നാണ് കോടതിയുടെ ചോദ്യം. ഒരാഴ്ചക്കക്കം പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രാം ദേവിന് അവസാന അവസരം നല്‍കിയ കോടതി കേസ് ഈ മാസം 10നു വീണ്ടും പരിഗണിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here