പത്തനംതിട്ട കൂടൽ മുറിഞ്ഞ കല്ലിൽ ബസുമായി കാർ കൂട്ടിയിടിച്ചു നടന്ന അപകടത്തിൽ മരിച്ച ദമ്പതികളായ നിഖിലിന്‍റെയും അനുവിന്‍റെയും വിവാഹം കഴിച്ചിട്ട് ഇന്നേക്ക് വെറും പതിനഞ്ച് ദിവസം . പുതിയ ജീവിതം ആസ്വദിക്കാൻ തുടങ്ങുന്നതിനും മുമ്പേ പൊലിഞ്ഞു പോയ ഇവരുടെ വേർപാടിൽ നടുങ്ങി നിൽക്കുകയാണ് ഒരു നാട്. കൂടെ ജീവൻ പൊലിഞ്ഞവർ ഇരുവരുടെയും അച്ഛന്മാർ ആണെന്നതും ദുഃഖം ഇരട്ടിയാക്കുന്നുണ്ട്. നവംബര്‍ 30നായിരുന്നു മരണപ്പെട്ട അനുവും നിഖില്‍ ഈപ്പനും വിവാഹിതരാകുന്നത്.
പുലർച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്. മലേഷ്യയിൽ നിന്ന് മധുവിധു കഴിഞ്ഞ് തിരികെയെത്തി വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് വരവെയാണ് അപകടം സംഭവിച്ചത്. നിഖിലിന്‍റെ അച്ഛൻ മത്തായി ഈപ്പന്‍, അനുവിന്‍റെ അച്ഛൻ ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ച മറ്റു രണ്ടു പേർ.
ALSO READ; കാട്ടാന മറിച്ചിട്ട പനമരം ദേഹത്ത് വീണ് മരിച്ച വിദ്യാർത്ഥിനിയുടെ പോസ്റ്റ്മോർട്ടം ഇന്ന്
വാഹനം വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മൂന്ന് പേര്‍ സംഭവസസ്ഥലത്തുതന്നെ മരിച്ചു.അനുവിനെ കാറില്‍ നിന്നും പുറത്തെടുക്കുന്നതിനിടെ ജീവനുണ്ടായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പ്രദേശവാസികള്‍ പറയുന്നു. അനുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. വേഗത്തിലെത്തിയ കാർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസിലെ യാത്രക്കാർക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. പുനലൂര്‍-മുവാറ്റുപുഴ സംസ്ഥാന പാതയില്‍ അപകടങ്ങള്‍ സ്ഥിരമാണെന്ന് പ്രദേശവാസികള്‍ പറയുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here