പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിരയാക്കിയ സംഭവം; 40 പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസ്

പത്തനംതിട്ടയില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാസംഘത്തിന് ഇരയാക്കിയ സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ പിടിയില്‍. 18കാരിയെ അഞ്ചുവര്‍ഷത്തിനിടെ 62 പേര്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസിലാണ് ശക്തമായ നടപടിയുമായി പൊലീസ് മുന്നോട്ടുപോകുന്നത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നിയമ നടപടിയിലേക്ക് എത്തിച്ചത് കുടുംബശ്രീയുടെയും സിഡബ്ല്യുസിയുടെയും ഇടപെടലിനെ തുടര്‍ന്നാണ്.

ALSO READ: ഭരണഘടനയെ കുറിച്ച് വലിയ ധാരണയൊന്നുമില്ലല്ലേ.. ഗവര്‍ണറേ! പിന്നെ ആ പൂതിയങ്ങ് കയ്യിലിരിക്കട്ടെ, ആര്‍ലേക്കറിന് ചുട്ടമറുപടിയുമായി സിപിഐഎം നേതാവ് കെ അനില്‍കുമാര്‍

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 62 പേര്‍ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് 18 കാരിയായ അതിജീവിതയുടെ മൊഴി. കേസില്‍ കഴിഞ്ഞ ദിവസം അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇന്ന് കേസില്‍ പത്തു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത. പ്രക്കാനം സ്വദേശികളായ സുബിന്‍, സന്ദീപ്, വിനീത്, അനന്തു എന്നിവരാണ് അറസ്റ്റിലായത്. അഞ്ചാംപ്രതി സുധി മറ്റൊരു പോക്‌സോ കേസില്‍ ജയിലിലാണ്.

അതിജീവതയുടെ ഡയറിക്കുറിപ്പില്‍ നിന്നും പെണ്‍കുട്ടി ഉപയോഗിച്ച ഫോണില്‍ നിന്നും ആണ് പ്രതികളുടെ വിവരങ്ങള്‍ പൊലീസിനെ ലഭിച്ചത്. 40 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുടുംബശ്രീ ജില്ലാ മിഷന്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ന്റെ നേതൃത്വത്തില്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസില്‍ അതിജീവിത പങ്കെടുത്തതാണ് കേസില്‍ നിര്‍ണായകമായത്. അതിജീവത തന്നെയാണ് കൗണ്‍സിലറോട് തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് കുടുംബശ്രീയുടെ പന്തളത്തെ , സ്‌നേഹിത ജന്‍ഡര്‍ ഹെല്പ് ഡെസ്‌കിലേക്ക് കേസ് കൈമാറുകയും.കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയപ്പെടുത്തുകയും ചെയ്തു.

ALSO READ: ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ വായനയുടെ ലോകത്തേക്ക് യുവാക്കളെ ആകര്‍ഷിച്ച് സ്പീക്കര്‍

കേസിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് സ്‌നേഹിത ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറിയ കേസ് ഇണഇ ചെയര്‍മാന്‍ രാജീവ് പത്തനംതിട്ട ജില്ലാ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിരയാക്കിയ സംഭവം; 40 പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. അതിജീവിത സിഡബ്ല്യു സിയുടെ സംരക്ഷണയിലാണ് ഇപ്പോഴും തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News