പത്തനംതിട്ടയിൽ ജാഥ അലങ്കോലപ്പെടുത്താൻ കോൺഗ്രസ്സ് ശ്രമിച്ചതിൽ സിപിഐഎം പ്രതിഷേധം

പത്തനംതിട്ട തിരുവല്ലയിൽ എൻ ആർ ഇ ജി തൊഴിലാളി യൂണിയൻ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എസ് രാജേന്ദ്രൻ നയിച്ച ജില്ലാ ജാഥ പൊടിയാടിയിൽ കോൺഗ്രസുകാർ അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിൽ സി പി ഐ എം പ്രതിഷേധിച്ചു.

ALSO READ:ബദിയഡുക്ക അപകടമരണം; മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

നെടുംബ്രം പഞ്ചായത്തിൽ മുൻ ഭരണ സമിതികളുടെ കാലത്ത് നടന്ന കുടുംബശ്രീ ക്രമക്കേടിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ തിങ്കളാഴ്ച രാവിലെ മുതൽ പൊടിയാടിയിൽ ധർണ നടത്തിവന്നിരുന്നു. എൻ ആർ ഇ ജി യൂണിയൻ സംസ്ഥാന സമ്മേളന ജാഥ വൈകിട്ട് എത്തുമെന്ന് ദിവസങ്ങൾക്കു മുമ്പേ പ്രഖ്യാപിച്ചിരുന്നു. ആറ് മണിയോടെയാണ് ജാഥ നെടുംബ്രത്ത് എത്തിയത്. യോഗം തുടങ്ങുന്ന സമയത്ത് അലങ്കോലമാക്കാൻ കോൺഗ്രസുകാർ പാഞ്ഞടുക്കുകയായിരുന്നുവെന്ന് ജാഥാംഗങ്ങൾ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് സി പി ഐ എം പ്രവർത്തകർ പൊടിയാടിയിൽ പ്രകടനം നടത്തി, പ്രതിഷേധയോഗം സി പി ഐ എം ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി ആൻ്റണി ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News