പത്തനംതിട്ടയിലേത് 300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്; സ്ഥാപനത്തിന്റെ 48 ശാഖകള്‍ അടച്ചു, ഉടമകള്‍ മുങ്ങി

പത്തനംതിട്ടയില്‍ വീണ്ടും നിക്ഷേപ തട്ടിപ്പ്. പുല്ലാട് അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജി ആന്‍ഡ് ജി ഫിനാന്‍സ് 300 കോടി രൂപ നിക്ഷേപരില്‍ നിന്ന് തട്ടിയെന്നാണ് പരാതി. സ്ഥാപനത്തിനെതിരെ പരാതി ഉയര്‍ന്നതോടെ ഉടമകള്‍ മുങ്ങി. വിവിധ ജില്ലകളിലെ സ്ഥാപനത്തിന്റെ 48 ശാഖകളും അടച്ചു.

എണ്‍പതില്‍ അധികം കേസുകളാണ് ജി ആന്‍ഡ് ജി ഫിനാന്‍സ് ഉടമകള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.സംസ്ഥാന വ്യാപക കണക്കൊടുക്കുമ്പോള്‍ 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് നിക്ഷേപകര്‍ പറയുന്നത്.

Also Read : പശ്ചിമബംഗാളിലെ ജയിലുകളില്‍ വനിതകള്‍ ഗര്‍ഭിണിമാരാകുന്നു; ജനിച്ചത് 196 കുഞ്ഞുങ്ങള്‍

നിക്ഷേപം ചോദിച്ചെത്തിയ പലര്‍ക്കും പണം ലഭിക്കാത്ത ആയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ആദ്യം മൊബൈല്‍ ഫോണില്‍ ഉടമകളെ ലഭിക്കാതായി. പിന്നാലെ ഉടമകളായ നാലുപേരും ഒളിവില്‍ പോവുകയായിരുന്നു.

തെള്ളിയൂര്‍ സ്വദേശികളായ ഗോപാലകൃഷ്ണന്‍ നായര്‍, ഭാര്യ സിന്ധു, മകന്‍ ഗോവിന്ദ്, മരുമകള്‍ ലേഖ ലക്ഷ്മി എന്നിവരാണ് നാടുവിട്ടത്. നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News