വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതി: തൊഴിൽ ലഭിച്ചവരെ അനുമോദിക്കുന്നു

job offer

വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതി ആരംഭിച്ചതിനു ശേഷം 2024 ആഗസ്റ്റ് മാസം വരെ 858 പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും, 647 പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിലേക്ക് പ്രാഥമിക ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുന്ന നിലയും കൈവരിച്ചിട്ടുണ്ട്. നിയമന ഉത്തരവ് ലഭിച്ച 858 പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനും, അവരുടെ നിയമന ഉത്തരവ് കൈമാറുന്നതിനും, അവരെ അനുമോദിക്കുന്നതിനുമായി ഒരു ചടങ്ങ് പത്തനംതിട്ടയിൽ വെച്ച് സംഘടിപ്പിക്കുകയാണ്.

ALSO READ: ഭക്ഷണം കഴിക്കുമ്പോൾ കൈയ്യിൽ ഫോണുണ്ടാകുമോ? എങ്കിൽ നിങ്ങൾ ആഹാരം കഴിക്കുന്നത് വെറുതെയെന്ന് ഗവേഷകർ

പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളേജിന്റെ ഹാളിൽ വെച്ച് 2024 സെപ്റ്റംബർ 7ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങ് ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ബഹു. ഡപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കുന്നതാണ്. ചടങ്ങിൽ മുൻ ധനകാര്യ മന്ത്രിയും, മൈഗ്രേഷൻ കോൺക്ലേവ് രക്ഷാധികാരിയുമായ ഡോ. തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തും.

ALSO READ: നീലപ്പട കേരളത്തിൽ പന്തുതട്ടും: അർജന്റീനൻ ഫുട്ബോൾ പ്രതിനിധികളുമായി ചർച്ച നടത്തി കായിക മന്ത്രി

ജില്ലയിലെ എംഎൽഎമാർ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ വിജ്ഞാന പത്തനംതിട്ട പദ്ധതി വഴി തൊഴിൽ ലഭിച്ച 858 പേരെയും ക്ഷണിച്ചിട്ടുണ്ട്. 2024 നവംബറോടു കൂടി 5000 പേർക്ക് തൊഴിൽ ലഭ്യമാക്കുന്ന ബൃഹത്തായ കർമ്മ പദ്ധതിക്ക് കൂടി വിജ്ഞാന പത്തനംതിട്ട രൂപം നൽകിയിട്ടുണ്ട്. ഓരോ ഗ്രാമ പഞ്ചായത്ത് വാർഡിൽ നിന്നും 20 പേരെയെങ്കിലും പുതിയതായി വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമാക്കുന്നതിനും, നൈപുണീ ശേഷി വളർത്തിയെടുത്ത് അവർക്കെല്ലാം തൊഴിൽ നൽകുന്നതിനുമാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബർ- നവംബർ മാസങ്ങളിലായി നടക്കുന്ന തുടർച്ചയായ റക്രൂട്ട്മെന്റ് ഡ്രൈവുകൾക്കും, മെഗാ ജോബ് ഫെയറുകൾക്കും പരിശീലനങ്ങൾക്കും ആസൂത്രണം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News