ഡോ. തോമസ് ഐസക് പത്രിക സമര്‍പ്പിച്ചു; കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് കുടുംബശ്രീ പ്രവര്‍ത്തകര്‍

പത്തനംതിട്ടയിലെ ഇടത് സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ടി എം തോമസ് ഐസക് പത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികയാണ് വര്‍ണാധിക്കാരിയായ ജില്ലാ കളക്ടറിന് മുമ്പാകെ സമര്‍പ്പിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം നല്‍കിയത് കുടുംബശ്രീ പ്രവര്‍ത്തകരാണ് നല്‍കിയത്.

നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് തോമസ് ഐസക്ക് പത്രിക സമര്‍പ്പണത്തിന് എത്തിയത്. അമ്പാന്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ മന്ത്രി വീണ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയും ഗോപകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

മൂന്ന് സെറ്റ് പത്രികയാണ് തോമസ് ഐസക്ക് സമര്‍പ്പിച്ചത്. കുടുംബശ്രീയുടെ ആരംഭം മുതല്‍ സംഘടനയുടെ ഒപ്പം നടന്ന നേതാവിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെ കെട്ടിവെക്കാനുള്ള പണവും നല്‍കി.

മന്ത്രി വി എന്‍ വാസവന്‍, എംഎല്‍എമാരായ കെ യു ജെനിഷ് കുമാര്‍, മാത്യു റ്റി തോമസ്, പ്രമോദ് നാരായണന്‍, ജില്ലാ എല്‍ഡിഎഫ് നേതാക്കളും പത്രിക സമര്‍പ്പണത്തില്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News