പത്തനംതിട്ട പീഡനം; 43 പ്രതികള്‍ അറസ്റ്റിലായി

പത്തനംതിട്ടയില്‍ വിദ്യാര്‍ഥിനി തുടര്‍ച്ചയായ ലൈംഗിക പീഡനത്തിന് വിധേയയായ സംഭവത്തില്‍ 43 പ്രതികള്‍ അറസ്റ്റിലായി ഇതുവരെ രജിസ്റ്റര്‍ ചെയ്ത ആകെ കേസുകളുടെ എണ്ണം 29 ആയി. ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ എന്നീ പൊലീസ് സ്റ്റേഷനുകള്‍ക്ക് പുറമെ തിരുവനതപുരം കല്ലമ്പലം പൊലീസിനും കേസ് കൈമാറി.

ALSO READ: യുഡിഎഫിന് അൻവറിന്റെ വക്കാലത്ത് ആവശ്യമില്ല: മുതിർന്ന കോൺഗ്രസ് നേതാവ് പി എം നിയാസ്

പത്തനംതിട്ടയില്‍ ആകെ 11 കേസുകളിലായി 26 പ്രതികളും, ഇലവുംതിട്ടയില്‍ 16 കേസുകളിലായി 15 പേരും പിടിയിലായപ്പോള്‍, പന്തളം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ രണ്ട് യുവാക്കള്‍ പിടിയിലായി. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പത്തനംതിട്ട നഗര പ്രദേശങ്ങളിലും കൂട്ട ബലാത്സംഗത്തിനുള്‍പ്പെടെ ഇരയായതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അതെ സമയം
തിരുവനന്തപുരം ജില്ലയിലേക്കും കേസ് അന്വേഷണം വ്യാപിച്ചു.

പെണ്‍കുട്ടിയെ കാറില്‍ തട്ടി കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ പത്തനംതിട്ട പൊലീസ് എടുത്ത കേസ് കല്ലമ്പലം പൊലീസിന് കൈമാറി. കായംകുളം സ്വദേശി ആണ് പ്രതി. 58 പ്രതികളില്‍ ഇനി 15 പേരെ കൂടി പിടികൂടണം. ഇതില്‍ ചില പ്രതികള്‍ വിദേശത്താണ്. പീഡന കേസുകളില്‍ ശാസ്ത്രീയ തെളിവുകളടക്കം പൊലീസ് ശേഖരിച്ചുവരികയാണ്. മൊബൈല്‍ ഫോണുകളും മറ്റും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുന്നതായി ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാര്‍ അറിയിച്ചു. പെണ്‍കുട്ടിക്ക് ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്ന പൊലീസ് റിപ്പോര്‍ട്ട് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. പട്ടിക ജാതി ജില്ലാ വികസന ഓഫീസറിനോട് നടപി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചതായി സൂചന.ബാലവകാശ കമ്മിഷന്‍ അംഗം എന്‍ സുനന്ദ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News