വിദ്യാര്‍ത്ഥിനിക്ക് പീഡനം : പത്ത് ദിവസത്തിനുള്ളില്‍ രണ്ടുപേരൊഴികെ എല്ലാ പ്രതികളെയും അഴികള്‍ക്കുള്ളിലാക്കി കേരള പൊലീസ്

ദളിത് വിദ്യാര്‍ത്ഥിനി നിരന്തര ലൈംഗിക പീഡനത്തിന് ഇരയായ സംഭവങ്ങളില്‍ രണ്ടു പ്രതികള്‍ ഒഴികെ എല്ലാവരെയും 10 ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്ത് കേരള പൊലീസ്. ജനുവരി 10 ന് ആദ്യകേസ് ഇലവുംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്തതുമുതല്‍ ഊര്‍ജ്ജിതമാക്കിയ അന്വേഷണത്തില്‍ വിദേശത്തുള്ള രണ്ടുപേര്‍ ഒഴികെ ആകെയുള്ള 59 ല്‍ 57 പേരെയും പിടികൂടാന്‍ കഴിഞ്ഞത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ മികവാണെന്ന് ഇതിന് കാരണമെന്ന് ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാര്‍ പറഞ്ഞു. ഏറ്റവും ഒടുവില്‍ പിടിയിലായത് ഇലവുംതിട്ട കേസിലെ പ്രതി 25കാരനായ വി എസ് അരുണാണ്. ഇയാളെ ഇന്ന് പുലര്‍ച്ചെ വീടിനു സമീപത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.

ALSO READ: ഗാസയിൽ സമാധാനം പുലർന്നു; വെടിനിർത്തൽ പ്രാബല്യത്തിൽ

പീഡനവുമായി ബന്ധപ്പെട്ട് ഇലവുംതിട്ട പൊലീസ് ഈമാസം 10 മുതല്‍ 14 വരെ രജിസ്റ്റര്‍ ചെയ്തത് 17 കേസുകളാണ്. ഇതില്‍ ആകെ 25 പ്രതികളാണുള്ളത്. ആദ്യമെടുത്ത കേസിലെ അഞ്ചാം പ്രതി എസ് സുധി പത്തനംതിട്ട പൊലീസ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ജയിലിലാണ്. 11 ന് തന്നെ 25 അംഗ പ്രത്യേകഅന്വേഷണസംഘത്തെ നിയോഗിച്ച് എ ഡി ജി പി ഉത്തരവായിരുന്നു. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി അജിതാ ബേഗം മേല്‍നോട്ടം വഹിക്കുന്ന അന്വേഷണത്തിനു ജില്ലാ പോലീസ് മേധാവിയാണ് നേതൃത്വം നല്‍കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണത്തില്‍ വലിയ പുരോഗതിയാണ് ഉണ്ടായതെന്നും, വിദേശത്തുള്ള പ്രതികളെ അതിവേഗം പിടികൂടുന്നതിന് നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഡി ഐ ജി നിരന്തരമായി അന്വേഷണപുരോഗതി വിലയിരുത്തിവരികയാണ്.

ജില്ലയിലെ നാല് സ്റ്റേഷനുകളിലായി ആകെ 30 കേസുകളാണ് വിദ്യാര്‍ത്ഥിനിയുടെ മൊഴിപ്രകാരം രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട 11, ഇലവുംതിട്ട 17, പന്തളം 1, മലയാലപ്പുഴ 1. ഇതില്‍ പന്തളം കേസിലെ രണ്ട് പ്രതികളെ കേസെടുത്ത അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. മലയാലപ്പുഴ പൊലീസ് സംഘം രണ്ടുദിവസം ചെന്നൈയില്‍ തങ്ങി, സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ രഹസ്യനീക്കത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ALSO READ: ‘രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്നത് കേരളം, കേന്ദ്രം ആരോഗ്യ മേഖലക്ക് പണം അനുവദിക്കുന്നില്ല’: മന്ത്രി വീണാ ജോര്‍ജ്

ഇലവുംതിട്ട, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിലെ കേസുകളില്‍ തുടക്കം മുതല്‍ തന്നെ കൃത്യമായി പ്രതികള്‍ അറസ്റ്റിലായിക്കൊണ്ടിരുന്നു. പിടിയിലായവരുടെ കൂട്ടത്തില്‍ 5 കുട്ടികളും ഉള്‍പ്പെടുന്നു. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് സംഘത്തിന്റെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News