പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജ് പ്രിൻസിപ്പലിനെ നീക്കം ചെയ്യാൻ എംജി സർവ്വകലാശാല നിർദ്ദേശം

ഹാജർ കുറവുള്ള വിദ്യാർത്ഥികളെ നിയമവിരുദ്ധമായി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അനുവദിച്ചു എന്ന പരാതിയിൽ പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജ് പ്രിൻസിപ്പൽ കെ ജെ രാജനെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ എം.ജി. സർവ്വകലാശാല നിർദ്ദേശം.കോളേജ് മാനേജർക്കാണ് രജിസ്ട്രാർ നിർദ്ദേശം നൽകിയത്. കോളേജ് പ്രിൻസിപ്പലിനെതിരെ മറ്റ് വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ സിൻഡിക്കേറ്റ് അന്വേഷണം നടത്തിയ ശേഷമാണ് നടപടിക്ക് ശുപാർശ ചെയ്തത്.

Also Read:‘ അവനെ വിട്ടുകൊടുക്കരുത്; കയ്യും കാലും തല്ലിയൊടിക്കണം’; ആറ് വയസുകാരിയെ കൊന്ന പ്രതിക്കെതിരെ ജനരോഷം

എന്നാൽ വിദ്യാർത്ഥികളുടെ ഭാവി പരിഗണിച്ചാണ് ഹാജർ കുറഞ്ഞ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അനുവദിച്ചത് എന്ന നിലപാടാണ് പ്രിൻസിപ്പൽ വ്യക്തമാക്കിയത്. മൗണ്ട് സിയോൺ കോളജിലെ അധ്യാപക നിയമനത്തിൽ തകരാറുണ്ടെന്നും, കോളജിലെ അടുത്ത വർഷത്തെ കോഴ്സുകളുടെ അംഗീകാരം പുന:പരിശോധിക്കണമെന്നും സിൻഡിക്കേറ്റ് നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

Also Read: പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ല, കുട്ടിയുടെ മരണം അങ്ങേയറ്റം ദാരുണമായ സംഭവം: മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News