പത്തനംതിട്ടയിൽ കോൺഗ്രസിന്റെ ഹാഥ് സെ ഹാഥ് ജോഡോ ജാഥയ്ക്ക് നേരേ ചീമുട്ട എറിഞ്ഞ വിഷയത്തിൽ ഡിസിസി ജനറൽ സെക്രട്ടറിക്ക് സസ്പെൻഷൻ. പത്തനംതിട്ട മുൻസിപ്പൽ കൗൺസിലറും ഡിസിസി ജനറൽ സെക്രട്ടറിയുമായ എംസി ഷെരീഫിനെതിരെയാണ് അച്ചടക്ക നടപടി.
ഹാഥ് സെ ഹാഥ് ജോഡ് യാത്രയ്ക്ക് നേരെ പത്തനംതിട്ട വലഞ്ചൂരിയയിൽ വെച്ചായിരുന്നു എം സി ഷെരീഫിന്റെ നേതൃത്വത്തിൽ ചീമുട്ടയിറിഞ്ഞത്.കെപിസിസി ജനറൽ സെക്രട്ടറിയും എഐസിസി സെക്രട്ടറിയും പങ്കെടുത്ത ജാഥയ്ക്ക് നേരെയാണ് മുട്ടയേറ് ഉണ്ടായത് . ഈ വിഷയം ചൂണ്ടിക്കാട്ടിയാണ് പത്തനംതിട്ട മുൻസിപ്പൽ കൗൺസിലറും കൂടിയായ എം സി ഷെരീഫിനെ പാർടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്. അതേസമയം സസ്പെൻഷൻ കുറഞ്ഞുപോയെന്നും പുറത്താക്കൽ ആണ് പ്രതീക്ഷിച്ചിരുന്നതെന്നും എന്ന് ഷെരീഫ് കൈരളി ന്യൂസിനോട് പ്രതികരിച്ചു.ജാഥയുടെ പ്രചരണ ബോർഡുകളിൽ നിന്ന് തന്നെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് താൻ മുട്ട എറിഞ്ഞതെന്നും ഷെരീഫ് പറഞ്ഞു.
പത്തനംതിട്ടയിലെ കോൺഗ്രസിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ലായെന്നാണ് എം സി ഷെരീഫിന്റെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്. ഇന്ത്യയെ ഒന്നിപ്പിക്കുകയെന്ന ആശയവുമായി ആരംഭിച്ച ഹാഥ് സെ ഹാഥ് ജോഡോ യാത്ര കോൺഗ്രസിനെ തന്നെ ഭിന്നിപ്പിക്കുന്ന കാഴ്ചയാണ് പത്തനംതിട്ടയിൽ കാണുവാൻ സാധിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here