മകളുടെ കല്യാണം കഴിഞ്ഞല്ലോ, പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇനി നാട്ടിൽ നിൽക്കാം; ആഗ്രഹം ബാക്കിവെച്ച് മുരളീധരൻ

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരമായി നിൽക്കാമെന്ന ആഗ്രഹം ബാക്കിവെച്ചാണ് മുരളീധരൻ എന്നെന്നേക്കുമായി മടങ്ങുന്നത്. കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോഴും അദ്ദേഹം ഈ ആഗ്രഹം പറഞ്ഞിരുന്നു. മകളുടെ കല്യാണം കഴിഞ്ഞ സാഹചര്യത്തിൽ തനിക്ക് ഇനി നാട്ടിൽ വന്ന് കുടുംബവുമായി കഴിയാമല്ലോ എന്ന മുരളീധരന്റെ ആഗ്രഹം സാധിക്കാതെ പോയത് കുടുംബത്തിനും നാടിനും ഏറെ നൊമ്പരം നൽകുന്ന ഒന്നായി മാറി. ഇതുപോലെ ബാക്കി വെച്ച നിരവധിപേരുടെ ആഗ്രഹങ്ങൾ ആണ് കുവൈറ്റ് തീപിടിത്തം കെടുത്തിയത്.

മരണപ്പെട്ട പത്തനംതിട്ട കോന്നി സ്വദേശി മുരളീധരൻ നാട്ടിലെ സജീവ രാഷ്ട്രീയ പ്രവർത്തകനായിരുന്നുവെന്ന് ജനീഷ്‌കുമാർ എംഎൽഎ.മുരളീധരനുമായി വൈകാരികമായി അടുപ്പമുള്ള വ്യക്തിയായിരുന്നു മുരളീധരൻ.30 വർഷമായി ഗൾഫിൽ ആയിരുന്നെങ്കിലും നാട്ടിൽ ഉള്ളപ്പോഴെല്ലാം എല്ലാവരുമായി ഹൃദയബന്ധവും അടുപ്പവും സൂക്ഷിക്കുന്ന വ്യക്തി കൂടിയായിരുന്നു മുരളീധരൻ എന്നാണ് ജനീഷ് കുമാർ എം എൽ എ പറഞ്ഞത് .

ALSO READ: ‘ഭൂതകാലമേ വിട, ഇനി നടക്കപ്പോറത് യുദ്ധം’, വിരമിച്ച ടോണി ക്രൂസ് വരെ ടീമിൽ, യൂറോകപ്പിൽ ജയിച്ചു തുടങ്ങാൻ ജർമ്മനി, കിടിലൻ സ്ക്വാഡുമായി സ്കോട്ട്‍ലൻഡ്

അതേസമയം കുവൈറ്റിൽ മരണപെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അമേരിക്കൻ മലയികളുടെ കൂട്ടായ്മയായ ഫൊക്കാന 2 ലക്ഷം വീതം സഹായം നൽകുമെന്ന് ഫൊക്കാന പ്രസിഡൻ്റ് ബാബു സ്റ്റീഫൻ പ്രഖ്യാപിച്ചു.അതേസമയം കൊച്ചിയിലെത്തിച്ച മൃതദേഹങ്ങൾ അന്തിമോപചാരം അർപ്പിക്കാൻ ഒരുക്കിയ കൊച്ചി വിമാനത്താവളത്തിലെ പ്രത്യേക സ്ഥലത്ത് എത്തിക്കുകയും മുഖ്യമന്ത്രി പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു. കേരള സർക്കാരിന്റെ ആദരമായി കേരള പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് മൃതദേഹങ്ങൾ ആംബുലൻസുകളിൽ അതത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി.

ALSO READ: ‘ആരോഗ്യ മന്ത്രിക്ക് കുവൈറ്റിലേക്കുള്ള യാത്രാനുമതി നിഷേധിച്ചത് അനൗചിത്യം’; കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News