വീട്ടിൽ ജോലിക്കെത്തി തുടർച്ചയായി മോഷണം, പത്തനംതിട്ട സ്വദേശികളായ യുവതികൾ അറസ്റ്റിൽ

Kasargod Theft

കാസര്‍കോട്: ജോലിക്കെത്തിയ വീട്ടിൽ നിന്ന് തുടർച്ചയായി മോഷണം നടത്തിയ യുവതികൾ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശികളായ ബ്ലസി, ജാന്‍ എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. വീടുകളിലെത്തി ശുചീകരണ ജോലികൾ ചെയ്യുന്നവരാണ് ഇരുവരും. കുബ്ബണൂര്‍ ബി.സി റോഡിലെ സൈനുദ്ദീന്റെ വീട്ടിൽ ജോലിക്കെത്തിയപ്പോൾ മോഷണം നടത്തിയ ഇരുവരെയും വീട്ടുകാർ പിടികൂടി പോലീസിലേൽപിക്കുകയായിരുന്നു.

Also Read: നിവിൻ പോളിക്കെതിരായ പീഡന പരാതിയിലും, ഗൂഢാലോചനയാണ് പീഡന പരാതിയെന്നാരോപിച്ച് നിവിൻ പോളി നൽകിയ പരാതിയിലും പോലീസ് അന്വേഷണം

മൂന്നേ മുക്കാൽ പവൻ സ്വര്‍ണ്ണാഭരണവും ഐ ഫോണും സ്മാര്‍ട്ട് വാച്ചുമാണ് മോഷ്ടിച്ചത്. ഒരു മാസം മുമ്പാണ് ഇരുവരും കുബണൂറിലെ വീട്ടില്‍ ആദ്യമായി ക്ലീനിംഗ് ജോലിക്കെത്തിയത്. അന്ന് വീട്ടിൽ നിന്ന് ഐ ഫോണ്‍ കാണാതായിരുന്നു. മറ്റെവിടെയെങ്കിലും നഷ്ടപ്പെട്ടതായിരിക്കുമെന്ന് കരുതി പരാതി നല്‍കിയിരുന്നില്ല.

Also Read: മണിപ്പൂരിൽ സംഘർഷം തുടരുന്നു; അഞ്ച് പേർ കൊല്ലപ്പെട്ടു

ഇക്കഴിഞ്ഞ ആഗസ്ത് 24,25 തിയതികളിലും ഇരുവരും ജോലിക്കെത്തിയിരുന്നു. അന്ന് കിടപ്പുമുറിയിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണവും മൊബൈല്‍ ഫോണും സ്മാര്‍ട്ട് വാച്ചും മോഷണം പോയി. തുടർന്ന് സൈനുദ്ദീന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംശയത്തെ തുടർന്ന് പോലീസ് ഇരുവരെയും ജോലിക്കെന്ന രീതിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷണം നടത്തിയതായി സമ്മതിച്ചത്. മോഷണം പോയ ഫോണുകള്‍ ഇവരുടെ കൈയ്യിൽ നിന്നും കണ്ടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News